Banned | 'ഭീകര പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു'; രാജ്യത്ത് 14 ആപുകള്‍ നിരോധിച്ച് കേന്ദ്രസര്‍കാര്‍
May 1, 2023, 14:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) മൊബൈല്‍ ഫോണ്‍ സന്ദേശത്തിനായി ഉപയോഗിക്കുന്ന 14 ആപുകള്‍ ഇന്‍ഡ്യയില്‍ നിരോധിച്ച് കേന്ദ്ര സര്‍കാര്‍. ഭീകര പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ തീവ്രവാദ ഗ്രൂപുകള്‍ തങ്ങളുടെ പിന്തുണക്കാരുമായി ആശയവിനിമയം നടത്താനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഈ ആപുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഐടി ആക്ട് 2000 ന്റെ സെക്ഷന്‍ 69എ പ്രകാരമാണ് ആപുകള്‍ നിരോധിച്ചിരിക്കുന്നത്.
Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപുകളാണ് നിരോധിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഈ ആപുകള്‍ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപുകള്‍ ഇന്‍ഡ്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. ആപ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജന്‍സികള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജന്‍സികള്‍ പറയുന്നു.
Keywords: News, National-News, National, New Delhi, Application, Terror, Technology, Central Government, Top Headlines, Centre Blocks 14 Mobile Messenger Apps In Big Crackdown On Terror Groups.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.