Centre bans | ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; നടപടി യുഎപിഎ നിയമപ്രകാരം

 


ന്യൂഡെൽഹി: (KVARTHA) ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരിന്റെ നിരോധനം കേന്ദ്ര സർക്കാർ യുഎപിഎ നിയമപ്രകാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനങ്ങൾ തുടരുന്നതിൻ്റെ പേരിലാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു.
  
Centre bans | ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; നടപടി യുഎപിഎ നിയമപ്രകാരം

രാജ്യത്തിൻ്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ആരായാലും കർശന നടപടി നേരിടേണ്ടി വരുമെന്നും ഭീകരവാദത്തോടും വിഘടനവാദത്തോടും ഒട്ടും സഹിഷ്ണുതയില്ലാത്ത നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നും അമിത് ഷാ പറഞ്ഞു. 2019 ഫെബ്രുവരി 28 നാണ് ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരിനെ ആദ്യമായി നിയമവിരുദ്ധമായ സംഘടന ആയി പ്രഖ്യാപിച്ചത്.

ദേശീയ അന്വേഷണ ഏജൻസി (NIA) കാശ്മീരിലെ നിരവധി സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രം ജമാഅത്തിനെതിരെ നടപടി സ്വീകരിച്ചത്. ജമ്മു, ബുദ്ഗാം, കുൽഗാം, അനന്ത്നാഗ്, ശ്രീനഗർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 2022 ഡിസംബറിൽ ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA) താഴ്‌വരയിലെ നാല് ജില്ലകളിലായി 100 കോടി രൂപ വിലമതിക്കുന്ന സംഘടനയുടെ നിരവധി സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

Keywords:  News, News-Malayalam-News, National,National-News, Centre bans ‘Jamaat-e-Islami Jammu Kashmir’ for five more years under UAPA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia