ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍; ചെറിയ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി; പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം; ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല; ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ കടകള്‍ക്കും ഇളവുകള്‍ ബാധകമല്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.04.2020) ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.

ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ കടകള്‍ക്കും ഈ ഇളവുകള്‍ ബാധകമല്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, തുടങ്ങിയ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍; ചെറിയ കടകള്‍  തുറന്ന്  പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി; പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം; ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല; ഹോട്ട്‌സ്‌പോട്ട് മേഖലകളിലെ കടകള്‍ക്കും ഇളവുകള്‍ ബാധകമല്ല

'നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകളും, പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.

നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കോര്‍പറേഷന്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാല്‍ കമ്പോളങ്ങള്‍ക്കും മള്‍ട്ടി ബ്രാന്‍ഡ് സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. മുനിസിപ്പാലിറ്റികള്‍ നിര്‍ദേശിക്കുന്ന സമയക്രമം കര്‍ശനമായി പാലിക്കണം.

കേന്ദ്ര വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും കേരളത്തിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. ജ്വല്ലറികള്‍ക്ക് തുറക്കാന്‍ കഴിയില്ലെന്നും ഹോട്‌സ്‌പോട്ടിനും റെഡ്‌സോണിനും ഇളവില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഷോപ്‌സ്, എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള കടകള്‍ക്കാണ് അനുമതിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കേരളത്തിലെ കടകള്‍ തുറക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും വ്യാപാര സംഘടനകളുമായി ചര്‍ച്ച തുടരുകയാണെന്നും മന്ത്രി ഇ പി ജയരാജനും പ്രതികരിച്ചു.

ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലും അവ്യക്തത നിലനിന്നിരുന്നു. വര്‍ക്ഷോപ്പുകള്‍ (വ്യാഴം, ഞായര്‍), കണ്ണടക്കടകള്‍ (തിങ്കള്‍), എസി വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ തുറക്കുന്നതിന് 11ലെ ഉത്തരവിലുള്ള അനുമതി പുതിയ ഉത്തരവില്‍ ഇല്ല. പുതിയ ഉത്തരവില്‍ എസി വില്‍പനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഫാന്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.

ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ റിപ്പയറിങ് കടകള്‍ തിങ്കളും മൊബൈല്‍ ചാര്‍ജിങ് കടകള്‍, കംപ്യൂട്ടര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ ഞായറും തുറക്കാന്‍ 11ലെ ഉത്തരവില്‍ അനുവദിച്ചിരുന്നു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നന്നാക്കുന്ന കടകള്‍ തുറക്കാമെന്നു മാത്രമാണു പുതിയ ഉത്തരവില്‍ പറയുന്നത്. വിശദാംശങ്ങളോ തുറക്കാവുന്ന ദിവസങ്ങളോ ഇല്ല. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കി.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതും നീട്ടുന്നതും സംബന്ധിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം തീരുമാനമെടുക്കും.

Keywords:  Centre Allows Shops To Open With Conditions, Malls To Remain Closed, New Delhi, News, Lockdown, Trending, Meeting, Prime Minister, Narendra Modi, Chief Minister, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia