തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍

 



ന്യൂഡെ ല്‍ഹി: (www.kvartha.com 01.12.2020) ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം 85 ശതമാനത്തിലേറെ വെളളമുണ്ട്. അതിനാല്‍ ശക്തമായ മഴയുണ്ടായാല്‍ ഇവയെല്ലാം നിറയുമെന്നും തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ പറയുന്നു.

കാലാവസ്ഥാ കേന്ദ്രങ്ങള്‍ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍


ബുറെവിയുടെ പ്രഭാവത്താല്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  News, National, India, New Delhi, Flood, Alerts, Warning, Sea, Storm, Central Water Commission warns of floods in South Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia