സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി; പ്രത്യേക ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ എത്തിയതെന്ന് വിമര്‍ശനം, ഒരു ലക്ഷം രൂപ പിഴ
May 31, 2021, 13:02 IST
ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി തിങ്കളാഴ്ച വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി തള്ളിയ ഡെല്‍ഹി ഹൈകോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹര്‍ജി തള്ളുകയും ചെയ്തു.
പ്രത്യേക ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാരന്‍ ഹൈകോടതിയില്‍ എത്തിയതെന്ന് കോടതി വിമര്‍ശിച്ചു. കോവിഡ് സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായി സ്റ്റേ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിര്‍മാണത്തെ അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തിയതിനെയും ഹര്‍ജി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഹര്‍ജി നല്‍കിയത് നിയമ പ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രസര്‍കാര്‍ ഹൈകോടതിയില്‍ വാദിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണെന്നും കേന്ദ്രസര്‍കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കമുളളതാണ് സെന്‍ട്രല്‍ വിസ്ത. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് തന്നെയാണ് ജോലിക്കാര്‍ തങ്ങുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.