കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രം; സമരം അവസാനിപ്പിക്കണോ എന്നതിൽ തീരുമാനം ഉടൻ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 08.12.2021) കർഷകരുടെ ആവശ്യങ്ങൾക്ക്‌ കേന്ദ്രം മുട്ടുമടക്കുന്നു. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർകാർ ഉറപ്പ് നൽകി. സർകാരുമായി കർഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി നടത്തിയ ചർചയിലാണ് കേസുകൾ പിൻവലിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത്.
Aster_MIMS  
കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രം; സമരം അവസാനിപ്പിക്കണോ എന്നതിൽ തീരുമാനം ഉടൻ

സമരം അവസാനിപ്പിച്ചാൽ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രം നൽകിയ ഉറപ്പ് കർഷകർ തള്ളിയിരുന്നു. സമരം പിൻവലിക്കും മുമ്പേ ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിലാണ് കർഷകർ. കേസുകൾ പിൻവലിക്കാമെന്ന സർകാർ നിർദേശം ചർച ചെയ്യാൻ കർഷ സംഘടനകളുടെ യോഗം ഡൽഹിയിൽ ചേരും. ഉച്ചയ്ക്ക് ശേഷം സിംഘുവിൽ കിസാൻ മോർച ചേരുന്ന യോഗത്തിൽ സമരം അവസാനിപ്പിക്കണമെന്നതിൽ തീരുമാനമുണ്ടായേക്കും. വൈകിട്ട് വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

Keywords:  News, National, New Delhi, Farmers, Strike, Central Government, Case, Withdraw, Organisation, Top-Headlines, Central Government promises to withdraw cases filed against farmers during strike.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia