DA hike | നവരാത്രിക്ക് മുമ്പ് കേന്ദ്ര സർകാർ ജീവനക്കാർക്ക് വരാൻ പോകുന്നത് ഇരട്ട സന്തോഷവാർത്ത? ഡിഎ വർധനവിനൊപ്പം കുടിശിക തുകയും ലഭിച്ചേക്കും; തുക എത്ര കൂടുമെന്നറിയാം

 


ന്യൂഡെൽഹി: (www.kvartha.com) കേന്ദ്രസർകാരിന് കീഴിൽ വരുന്ന ജീവനക്കാർ ക്ഷാമബത്ത (Dearness Allowance- DA) വർധിപ്പിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നു. സർകാർ ജീവനക്കാരുടെ കാത്തിരിപ്പ് ഈ മാസം അവസാനിച്ചേക്കും. സെപ്തംബർ 28ന് സർകാർ ജീവനക്കാരുടെ ഡിഎ വർധന കേന്ദ്ര സർകാർ പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്. ഡിഎ വർധനയ്ക്ക് പുറമെ ഉത്സവ സീസണിന് മുമ്പ് മറ്റൊരു വലിയ വാർത്ത കൂടി കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ പോവുകയാണ്.
  
DA hike | നവരാത്രിക്ക് മുമ്പ് കേന്ദ്ര സർകാർ ജീവനക്കാർക്ക് വരാൻ പോകുന്നത് ഇരട്ട സന്തോഷവാർത്ത? ഡിഎ വർധനവിനൊപ്പം കുടിശിക തുകയും ലഭിച്ചേക്കും; തുക എത്ര കൂടുമെന്നറിയാം


ഡിഎ കുടിശിക നൽകും

ഉത്സവസമയത്ത് ഡിഎ വർധിപ്പിക്കുന്നതിനൊപ്പം കേന്ദ്രസർകാർ ജീവനക്കാർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശികയും ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തു. മൊത്തത്തിൽ, നവരാത്രി സമയത്ത് സർകാർ ഇത് നൽകും.


ശമ്പളം എത്ര ആയിരിക്കും

ഏഴാം ശമ്പള സ്കെയിൽ അനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും കാബിനറ്റ് സെക്രടറി തലത്തിൽ പരമാവധി ശമ്പളം 56900 രൂപയുമാണ്. 38 ശതമാനം അനുസരിച്ച്, അടിസ്ഥാന ശമ്പളമായ 18000 രൂപയിൽ, വാർഷിക ഡിഎയുടെ ആകെ വർധനവ് 6840 രൂപയായിരിക്കും. അതായത്, ക്ഷാമബത്തയിൽ പ്രതിമാസം മൊത്തം 720 രൂപയുടെ വർധനയുണ്ടാകും. 34 ശതമാനത്തിൽ നിന്ന് ഡിഎ 38 ശതമാനമായാൽ പരമാവധി അടിസ്ഥാന ശമ്പളമായ 56,900 രൂപയിൽ, വാർഷിക ക്ഷാമബത്തയുടെ ആകെ വർധനവ് 27,312 രൂപയാകും. പരമാവധി ശമ്പള പരിധിയിലുള്ളവർക്ക് പ്രതിമാസം 2276 രൂപ അധികം ലഭിക്കും.


അടുത്ത വർഷവും ഡിഎ വർധിച്ചേക്കും

ക്ഷാമബത്ത നിർണയിക്കുന്ന ഉപഭോക്തൃ വില സൂചിക ജൂൺ മാസത്തിൽ 129.2 പോയിന്റായിരുന്നു, ജൂലൈയിൽ പിന്നെയും കൂടി. സൂചികയിലെ വർധനയോടെ, അടുത്ത വർഷവും 2023 ജനുവരിയിലും ക്ഷാമബത്തയിൽ വർധനവുണ്ടാകാനുള്ള വഴി ക്രമേണ തെളിഞ്ഞുവരികയാണ്. എന്നാൽ, അഞ്ച് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ വർധനവ് ഇപ്പോൾ എത്രയായിരിക്കുമെന്ന് കണ്ടറിയണം. ജൂലൈ മുതൽ ഡിസംബർ വരെയുള്ള സൂചികയുടെ ഡാറ്റയുടെ അടിസ്ഥാനത്തിൽ 2023 ജനുവരിയിൽ ക്ഷാമബത്ത തീരുമാനിക്കും.

ഈ വാർത്ത കൂടി വായിക്കൂ:


Keywords:  Top-Headlines, Salary, New Delhi, National, News, Cash, Central Government, Workers, India, Central Government Employees to get major DA hike and arrear.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia