Central Excise Day | ഫെബ്രുവരി 24: സെൻട്രൽ എക്സൈസ് ദിനം; എന്തുകൊണ്ടാണ് എല്ലാ വർഷവും ഈ ദിവസം ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം

 


ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും ഫെബ്രുവരി 24 ന് രാജ്യത്ത് സെൻട്രൽ ബോർഡർ എക്സൈസ് ദിനം ആചരിക്കുന്നു. ഇന്ത്യയിൽ എക്സൈസ് വകുപ്പിൻ്റെ സ്ഥാപനത്തിന് വഴിയൊരുക്കിയ 1944 ലെ സെൻട്രൽ എക്സൈസ് ആൻഡ് സാൾട്ട് ആക്ടിൻ്റെ ചരിത്രപരമായ പ്രാധാന്യത്തിൻ്റെ ഓർമപ്പെടുത്തലാണ് സെൻട്രൽ എക്സൈസ് ദിനം. നികുതി അടയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

Central Excise Day | ഫെബ്രുവരി 24: സെൻട്രൽ എക്സൈസ് ദിനം; എന്തുകൊണ്ടാണ് എല്ലാ വർഷവും ഈ ദിവസം ആചരിക്കുന്നത്? ചരിത്രവും പ്രാധാന്യവും അറിയാം

കൂടാതെ, സാമ്പത്തിക വളർച്ചയ്ക്കും പിന്തുണ നൽകുന്ന നികുതി സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ഈ ദിനത്തിലൂടെ മനസിലാക്കി തരുന്നു. നമ്മുടെ സാമ്പത്തിക മേഖലയിൽ എക്സൈസ് വകുപ്പിൻ്റെ സംഭാവനകൾ തിരിച്ചറിയുന്നതിനും ഉദ്യോഗസ്ഥർ നടത്തിയ കഠിനാധ്വാനത്തെ ആദരിക്കുന്നതിനും ഈ ദിനം സമർപിക്കുന്നു.

ഇന്ത്യയിലെ ചരക്കുകളുടെ ഉൽപാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിൽ എക്സൈസ് വകുപ്പിൻ്റെ പങ്കും പൊതുജനങ്ങളെ അറിയിക്കുന്നതിൽ ഈ ദിനം പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ ചരക്കുകൾ ഗുണനിലവാരമുള്ളതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും സർക്കാരിന് വരുമാനം ഉണ്ടാക്കുന്നതും ഉറപ്പാക്കുന്നതിൽ എക്സൈസ് വകുപ്പിന്റെ ഇടപെടൽ എടുത്തു പറയേണ്ടത് തന്നെയാണ്.

സെൻട്രൽ എക്സൈസ് ദിനം ആചരിക്കുന്നതിനായി സെമിനാറുകളും കോൺഫറൻസുകളും നടത്താറുണ്ട്. നികുതി അടയ്‌ക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയിലെ ചരക്കുകളുടെ ഉൽപാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിൽ എക്‌സൈസ് വകുപ്പിൻ്റെ പങ്കിനെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നത്. എക്‌സൈസ് ഓഫീസർമാർക്ക് അവരുടെ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി ശിൽപശാലകളും പരിശീലന പരിപാടികളും ഈദിനം പ്രമാണിച്ചു സംഘടിപ്പിക്കാറുണ്ട്.

നികുതി അടയ്ക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയിൽ എക്‌സൈസ് വകുപ്പിൻ്റെ പങ്കിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ സിബിഇസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നു. നികുതിദായകരുമായി സംവദിക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും ഇതിലൂടെ അവസരമുണ്ട്. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് ആൻഡ് എക്സൈസ് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ റവന്യൂ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ കസ്റ്റംസ്, ജിഎസ്ടി, സെൻട്രൽ എക്സൈസ്, സർവീസ് ടാക്‌സ്, നാർക്കോട്ടിക് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 1855-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് എക്സൈസ് വകുപ്പ് സ്ഥാപിതമായത്.

Keywords: News, National, New Delhi, Central Excise Day, Lifestyle, History, Tax, Excise and Salt Act, Customs, GST, Central Excise, Service Tax, Narcotics,  Central Excise Day of India: Date, Significance & History.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia