Raid | തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും പരിശോധന
Oct 6, 2023, 08:40 IST
ന്യൂഡെല്‍ഹി: (KVARTHA) വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ആദായനികുതി വകുപ്പിന്റെയും പരിശോധന. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഒരേദിവസം കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.
തമിഴ്‌നാട്ടില്‍ വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എസ് ജഗത്രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജഗത്രക്ഷകന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്രൂവറി, റിസോര്‍ടുകള്‍ എന്നിങ്ങനെ 70 ലേറെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. താംബരം ഡെപ്യൂടി മേയറും ഡിഎംകെ നേതാവുമായ കാമരാജിന്റെ വീട്ടിലും പരിശോധന നടത്തി.
കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ എം മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും ഇ ഡി റെയ്ഡ്. മഞ്ജുനാഥ് ചെയര്‍മാനായ ശിവമൊഗ്ഗ ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്കില്‍ 201214 കാലത്ത് 32 അകൗണ്ടുകള്‍ വഴി നടത്തിയ തട്ടിപ്പില്‍ 68 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. 9 വര്‍ഷം മുന്‍പും ഇതേ കേസില്‍ മഞ്ജുനാഥ് അറസ്റ്റിലായിരുന്നു.
ബംഗാളില്‍ തൃണമൂല്‍ നേതാവും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ രഥിന്‍ ഘോഷിന്റെ വീടും ഓഫിസുമടക്കം 13 ഇടങ്ങളില്‍ ഇഡി റെയ്ഡ്. രഥിന്‍ മുന്‍പ് ചെയര്‍മാനായിരിക്കെ മധ്യാംഗ്രം മുനിസിപാലിറ്റിയില്‍ അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണമുണ്ട്.
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെയും ബന്ധുക്കളായ ബിസിനസുകാരുടേതും ഉള്‍പെടെ നൂറിലേറെ സ്ഥലങ്ങളില്‍ ആദായനികുതി റെയ്ഡ്. നികുതിവെട്ടിപ്പ് ആരോപണം നേരിടുന്ന ചിട്ടി, ധനകാര്യ സ്ഥാപനങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
റെയ്ഡില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്ത് വന്നു. 'ന്യൂസ്‌ക്ലിക്' പോര്‍ടലിന്റെ എഡിറ്ററടക്കം 2 പേരെയും ഡെല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.
Keywords: News, National, National-News, National News, New Delhi, Central Agencies, Raid, Tamil Nadu, Karnataka, Bengal, Telangana, ED, IT, Enforcement Directorate, Opposition, National News, New Delhi, Central Agencies, Raid, Tamil Nadu, Karnataka, Bengal, Telangana, ED, IT, Enforcement Directorate, Opposition, Central agencies raid in Tamil Nadu, Karnataka, Bengal and Telangana on the same day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.