വൈദ്യുതി വിതരണ രംഗത്തും സ്വകാര്യ കമ്പനികള്‍ വേണമെന്ന് കേന്ദ്രം

 


വൈദ്യുതി വിതരണ രംഗത്തും സ്വകാര്യ കമ്പനികള്‍ വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികളെ കൊണ്ടു വരണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ്ഗ രേഖയില്‍ പറയുന്നു. ദേശീയ വൈദ്യുതി പരിഷ്‌കരണ പദ്ധതി പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖ നല്‍കിയത്.

വൈദ്യുതി ബോര്‍ഡുകളുടെ മൊത്തം നഷ്ടം 2.46 ലക്ഷം കോടി രൂപയാണ്. ബാധ്യതയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. ബാക്കി ബാങ്കുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, വിതരണ കമ്പനികള്‍ എന്നിവ ചേര്‍ന്ന് പുനക്രമീകരിക്കണം. ഇതിനായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ സമയം നല്‍കും. നിരക്ക് വര്‍ദ്ധിപ്പിച്ചോ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചോ ബാധ്യത തീര്‍ക്കാം.

കഴിഞ്ഞ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ വകുപ്പുകള്‍ വരുത്തിയ വൈദ്യുത കുടിശിക നവംബര്‍ 30നകം അടച്ച് തീര്‍ക്കണം. കാര്‍ഷിക സബ്‌സിഡി അതത് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.

ഓരോ സാമ്പത്തിക വര്‍ഷവും തുടക്കത്തില്‍ വൈദ്യുതി നിരക്ക് പുനരവലോകനം ചെയ്യണം. സര്‍ക്കാര്‍ വകുപ്പുകള്‍ പ്രി പെയ് ഡ് മീറ്റര്‍ സ്ഥാപിക്കണം, ഇങ്ങനെ പോകുന്നു മാര്‍ഗ്ഗ രേഖയിലെ നിര്‍ദേശങ്ങള്‍.

keywords: National, Electricity, Energy, Privatization, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia