Cellphone | മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഈ രോഗത്തിന് കാരണമാകാം! പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ എല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു. മിക്കവാറും ആളുകൾ മൊബൈൽ ഫോണിന് അടിമയായി മാറിയിരിക്കുകയാണ്. എല്ലായ്‌പ്പോഴും മൊബൈൽ ഫോൺ ഒപ്പം തന്നെ കൊണ്ടുനടക്കുന്നു. എന്നിരുന്നാലും, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

Cellphone | മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഈ രോഗത്തിന് കാരണമാകാം! പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

മൊബൈൽ കാരണം ഉയർന്ന രക്തസമ്മർദ പ്രശ്‌നമുണ്ടാകുമെന്ന് ഒരു പുതിയ ഗവേഷണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട് പ്രകാരം, അമേരിക്കയിലെ മുതിർന്ന ജനസംഖ്യയുടെ പകുതിയോളം പേരും അമിത രക്തസമ്മർദം അനുഭവിക്കുന്നു. ഇന്ത്യയിൽ, നഗരങ്ങളിലെ മുതിർന്ന ജനസംഖ്യയുടെ 33% ഉം ഗ്രാമീണ ജനസംഖ്യയുടെ 25% ഉം അമിത രക്തസമ്മർദമുള്ളവരാണ്. അമിത രക്തസമ്മർദത്തിന് മൊബൈൽ ഫോണും കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്.

രക്തസമ്മർദത്തിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുത് മോശം ജീവിതശൈലിയാണ്. എന്നാൽ മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗവും ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് നേരത്തെയും പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. 2015ൽ യൂറോപ്യൻ ജേണലായ ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ മൊബൈൽ ഫോൺ കോളുകളും അമിത രക്തസമ്മർദവും തമ്മിൽ തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് പറയുന്നു.

ഇത്രയും മിനിറ്റിലധികം ഫോണിൽ സംസാരിക്കുന്നത് അപകടകരമാണ്

ആഴ്ചയിൽ 30 മിനിറ്റിലധികം ഫോണിൽ സംസാരിക്കുന്നത് അമിത രക്തസമ്മർദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം ശരീരത്തിന് പല വിധത്തിൽ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മൊബൈൽ ഫോൺ ഹാനികരമാണ്. വിശപ്പില്ലായ്മ, അമിതഭക്ഷണം, ഉറക്കപ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഇവയുടെ പാർശ്വഫലങ്ങളാണ്. ഇതുകൂടാതെ, മൊബൈൽ ശീലം ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥകളെല്ലാം രക്തസമ്മർദ നിലയെ നേരിട്ട് ബാധിക്കുന്നു.

സാധ്യമായ അപകടസാധ്യത പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രോഗമുള്ളവർ മാനസികമായും ശാരീരികമായും മെച്ചപ്പെട്ട നിലയിലായിരിക്കാൻ മൊബൈൽ ഫോണിൽ നിന്ന് കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്.


Keywords: News, New Delhi, National, Cellphone, Health Tips, Lifestyle, Mobile Phone,   Cellphone Use May Raise Risk of High Blood Pressure, Says New Study.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia