സെല്‍ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സെല്‍ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു
മുംബൈ : കളിക്കുന്നതിനിടയില്‍ സെല്‍ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നാഗ്പൂരിന് സമീപം സിയോണി ഗ്രാമത്തിലാണ് സംഭവം.

സുഭാഷ് റാവത്തിന്റെ മകന്‍ മയൂറിന്റെ വലതു കണ്ണാണ് സെല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തകര്‍ന്നത്. മയൂറിനെ നാഗ്പൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൈനാനിര്‍മ്മിത സെല്‍ഫോണാണ് പൊട്ടിത്തെറിച്ചത്. സെല്‍ഫോണില്‍ കളിക്കുന്നതിനിടയിലാണ് സംഭവം. ഇതില്‍ നിന്ന് പുറത്തിറങ്ങിയ രാസവസ്തുക്കള്‍ കണ്ണില്‍ പൊള്ളലോടെ തറയ്ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മയൂറിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ കഠിനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇടത് കണ്ണിന് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കി.

തരംതാണ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലവും ഇത്തരമൊരു സംഭവം നടന്നതായും അവര്‍ അറിയിച്ചു. സെല്‍ഫോണ് പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം സിയോണി ഗ്രാമവാസികളെ ഭയത്തിലാഴ്ത്തി.

Keywords:  Mumbai, National, Mobil Phone, Blast, Boy


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia