അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം: ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി സുരക്ഷാ സേന ജവാന്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു. ഇന്ത്യ- പാക്ക് അതിര്‍ത്തിയിലെ ആര്‍എസ് പുര, പര്‍ഗവാള്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി  7.40 മണിയോടെയാണ് പാക് അതിര്‍ത്തി സേനയായ  പാക് റേഞ്ചേഴ്‌സ് അക്രമണം അഴിച്ചുവിട്ടത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇത്. 50 ഓളം പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ചൊവ്വാഴ്ച അക്രമണം അഴിച്ചുവിട്ടതായി റിപോര്‍ട്ടുണ്ട്. ഇന്ത്യാ- പാക് അതിര്‍ത്തിയില്‍  സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍  കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചൊവ്വാഴ്ച കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

ആക്രമത്തില്‍ കൊല്ലപ്പെട്ട ജവാന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യ-പാക്ക് അതിര്‍ത്തി നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം  തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ കഴിഞ്ഞദിവസം  ചര്‍ച്ച നടത്തിയിരുന്നു. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതില്‍  ഇന്ത്യ പാക്കിസ്ഥാനോടു കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം നിയന്ത്രണരേഖയില്‍ പാക്ക് സൈന്യത്തില്‍ നിന്നും 136 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായി ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ജമ്മുവിലെ പൂഞ്ചിലും പാക്ക് സൈന്യം ആക്രമണം നടത്തിയിരുന്നു.
.
അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം:  ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

Also Read: 
കുമ്പളയില്‍ സ്ത്രീയുടെ നേതൃത്വത്തില്‍ വീട് തല്ലിത്തകര്‍ത്ത് വീട്ടുകാരെ മര്‍ദിച്ചു

Keywords:  Pakistan, Gun attack, Jawans, Killed, Srinagar, Injured, Report, Kashmir, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia