Killed | 'ഡെല്‍ഹിയില്‍ മൊബൈല്‍ മോഷ്ടാവ് പൊലീസിനെ നടുറോഡില്‍വച്ച് കുത്തിക്കൊലപ്പെടുത്തി; ശരീരത്തില്‍ ഏറ്റത് തലങ്ങും വിലങ്ങുമുള്ള 12 കുത്തുകള്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ മൊബൈല്‍ മോഷ്ടാവ് പൊലീസുകാരനെ നടുറോഡില്‍വച്ച് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. 57 കാരനായ കോണ്‍സ്റ്റബിള്‍ ശംഭു ദയാല്‍ ആണ് മോഷ്ടാവ് അനീഷ് രാജിന്റെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ മായാപുരിയിലെ ചേരിയില്‍വച്ചായിരുന്നു അക്രമം നടന്നത്.

Killed | 'ഡെല്‍ഹിയില്‍ മൊബൈല്‍ മോഷ്ടാവ് പൊലീസിനെ നടുറോഡില്‍വച്ച് കുത്തിക്കൊലപ്പെടുത്തി; ശരീരത്തില്‍ ഏറ്റത് തലങ്ങും വിലങ്ങുമുള്ള 12 കുത്തുകള്‍'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ മോഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണു ശംഭു ദയാല്‍ അനീഷിനെ പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ പക്കലില്‍നിന്ന് ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു പോകാനായി നടക്കുന്നതിനിടെ അനീഷ് പോകറ്റില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് പൊലീസുകാരനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 12 തവണയാണു ശംഭുവിനു കുത്തേറ്റത്.

അവിടെ ധാരാളം ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും പ്രതിയെ കുത്തുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം നോക്കിനില്‍ക്കുകയായിരുന്നുവെന്ന് സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം.

. വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം അനീഷ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും മറ്റൊരു പൊലീസുകാരന്‍ ഇയാളെ പിടികൂടി. ഗുരുതരമായി പരുക്കേറ്റ ശംഭുദയാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങി.

രാജസ്താന്‍ സ്വദേശിയായ ശംഭു ദയാലിന് ഒരു മകനും രണ്ട് പെണ്‍മക്കളും ഉണ്ട്. പൊലീസുകാരന്റെ മരണത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അനുശോചനം രേഖപ്പെടുത്തി. പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ഡെല്‍ഹി സര്‍കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: CCTV shows Delhi Cop attacked Repeatedly, Crowd Watched, Did Nothing, New Delhi, News, Killed, Attack, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia