CCTV footage | കോയമ്പത്തൂരിലെ ഓടുന്ന കാറിലെ സ്‌ഫോടനം: കേസില്‍ പുതിയ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Oct 24, 2022, 14:30 IST
കോയമ്പത്തൂര്‍: (www.kvartha.com) തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഗ്യാസ് സിലിന്‍ഡര്‍ സ്ഫോടനത്തില്‍ 25കാരന്‍ മരിച്ചതിന് പിന്നാലെ കേസില്‍ പുതിയ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ചെയാണ് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൊട്ടിത്തെറിച്ച് ജമീശ മുബീന്‍ എന്ന യുവാവ് മരിച്ചത്. 2019ലെ ദാഇശ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്തയാളാണ് ജമീശ മുബീന്‍. കാറില്‍ തുറന്നുവച്ച നിലയില്‍ രണ്ട് സിലിന്‍ഡറുകള്‍ കണ്ടെത്തിയിരുന്നു.
അതേസമയം, സ്ഫോടനം നടന്ന ദിവസം ജമീശയുടെ വീടിന് പുറത്ത് ചാക്കില്‍ പൊതിഞ്ഞ വസ്തു നാല് പേര്‍ കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നേരത്തെ കരുതിയിരുന്നതുപോലെ ജമീശ ഒറ്റയ്ക്കല്ലെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ കാണുന്ന ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായാണ് വിവരം.
അതേസമയം, ക്യാമറയില്‍ പതിഞ്ഞ നാലുപേരും ജമീശ കൊലപ്പെടുന്നതിന് കാരണമായതായി കരുതുന്ന സ്ഫോടകവസ്തുക്കളാണോ കൈവശം വച്ചിരുന്നതെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവസ്ഥലം സന്ദര്‍ശിച്ച ഡിജിപി ശൈലേന്ദ്രബാബു ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വഴിത്തിരിവായത്. യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Video, CCTV, Blast, Investigates, Tamil Nadu, CCTV footage gives fresh twist to Coimbatore cylinder blast case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.