CCTV | മരുമകളും അമ്മായിയമ്മയും തമ്മിലുള്ള അടിപിടി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; യുവതി വയോധികയെ അതിക്രൂരമായി കടിക്കുന്നതും മര്‍ദിക്കുന്നതും വഴക്കുപറയുന്നതുമായ രംഗങ്ങളാണ് പുറത്തുവന്നത്; നടപടി എടുക്കുമെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താനെ: (KVARTHA) ഒരു കുടുംബമായാല്‍ കലഹങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കാകും വഴക്ക്. ചിലപ്പോള്‍ അത് അടിപിടിയില്‍ കലാശിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു മരുമകളും അമ്മായിഅമ്മയും തമ്മിലുണ്ടായ കലഹത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

CCTV | മരുമകളും അമ്മായിയമ്മയും തമ്മിലുള്ള അടിപിടി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; യുവതി വയോധികയെ അതിക്രൂരമായി കടിക്കുന്നതും മര്‍ദിക്കുന്നതും വഴക്കുപറയുന്നതുമായ രംഗങ്ങളാണ് പുറത്തുവന്നത്; നടപടി എടുക്കുമെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ താനെ ഭാഗത്തെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മരുമകള്‍ വൃദ്ധയായ അമ്മായി അമ്മയെ അതിക്രൂരമായി മര്‍ദിക്കുന്ന രംഗങ്ങളാണുള്ളത്. കടിക്കുകയും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്റെ ലീവിങ് ഏരിയയില്‍ ഇരിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ അടുത്തേക്ക് ആരോഗ്യവതിയായ മറ്റൊരു സ്ത്രീ ഉറക്കെ ശകാരിച്ചു കൊണ്ട് വരുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുന്നു. മരുമകള്‍ പറഞ്ഞ കാര്യം അമ്മായിഅമ്മ അനുസരിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ വാക്കു തര്‍ക്കം കയ്യേറ്റത്തിലേക്ക് മാറുകയാണ്.

തുടര്‍ന്ന് അമ്മായിഅമ്മയെ അവര്‍ ഇരുന്ന സ്ഥലത്തു നിന്നും മരുമകള്‍ നിലത്തേക്ക് വലിച്ചിടുകയും മര്‍ദിക്കുകയും ചെയ്യുന്നു. വീഡിയോ അവസാനിക്കുമ്പോള്‍ അമ്മായിഅമ്മ നിലത്ത് അവശയായി കിടക്കുന്നതും മരുമകള്‍ അവര്‍ക്ക് സമീപത്തായി ഒരു ഇരിപ്പിടത്തില്‍ അവരെ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് ഇരിക്കുന്നതുമാണ് കാണുന്നത്. ഇവരുടെ വഴക്ക് വീട്ടിലെ മറ്റൊരു സ്ത്രീ അടുക്കളയില്‍ നിന്ന് ഇറങ്ങി വന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.

താനെയിലെ സിദ്ധാര്‍ഥ് നഗര്‍ ഏരിയയില്‍ നിന്നുള്ളതാണെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. ഈ വീഡിയോ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ അദ്ദേഹം ഇത് തന്റെ സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. വീഡിയോയ്‌ക്കൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പ്രകാരം മര്‍ദനത്തിനിരയായ പ്രായമായ സ്ത്രീ യുനൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്ന 53 -കാരിയായ കോമള്‍ ലളിത് ദയരാമണിയാണ്.

വൃദ്ധയെ മരുമകള്‍ അസഭ്യം പറയുകയും കടിക്കുകയും മര്‍ദിക്കുകയും ചെയ്തതായും ഈ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും താനെ സിറ്റി പൊലീസും അറിയിച്ചിട്ടുണ്ട്.

Keywords:  CCTV Captures Woman Assaulting Mother-In-Law At Home; Police Responds, Thane, News, CCTV, Assaulting, Police, Social Media, Video, Social Worker, National News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia