CBSE syllabus | സിബിഎസ്ഇ ഈ വര്‍ഷം സിലബസ് വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; '2023-24 അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി'

 


ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 2023-24 അധ്യയന വര്‍ഷത്തില്‍ സിലബസ് വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) പിന്തുടരുന്ന 22 സംസ്ഥാനങ്ങളിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലെ വിവിധ വിഷയങ്ങളില്‍ നിന്ന് പല പ്രധാന വിഷയങ്ങളും ചുരുക്കിയേക്കുമെന്ന് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇതില്‍ പെടുന്നു.
           
CBSE syllabus | സിബിഎസ്ഇ ഈ വര്‍ഷം സിലബസ് വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; '2023-24 അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി'

ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ് വെട്ടിക്കുറയ്ക്കാന്‍ എന്‍സിഇആര്‍ടിയുടെയും സിബിഎസ്ഇ ബോര്‍ഡിന്റെയും വിദഗ്ധ സമിതി രൂപരേഖ തയാറാക്കിയതായി സിബിഎസ്ഇയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിവിധ സ്‌കൂള്‍ മാനേജ്മെന്റുകള്‍, രക്ഷിതാക്കള്‍, സംസ്ഥാനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍ എന്നിവരുടെ നിര്‍ദേശങ്ങളും സമിതി പരിഗണിച്ചിട്ടുണ്ട്.

നീക്കം ചെയ്യപ്പെടുന്നവ പ്രധാനമായും ആവര്‍ത്തിക്കുന്നതോ മറ്റ് അധ്യായങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതോ ആയ വിഷയങ്ങളായിരിക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ ബോര്‍ഡ് ഈ ആഴ്ച തന്നെ പുറത്തുവിട്ടേക്കും. ബോര്‍ഡിന്റെ ഈ തീരുമാനം 50 ലക്ഷത്തിലധികം വിദ്യാര്‍ഥികളെ സംബന്ധിച്ച് നിര്‍ണായകമാകമാണ്. സിലബസ് വെട്ടിക്കുറയ്ക്കുന്നതിലൂടെ അതിന്റെ ഗുണം വിദ്യാര്‍ഥികള്‍ക്ക് കിട്ടുകയും വര്‍ഷം മുഴുവനും പഠിക്കാന്‍ മതിയായ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, ബോര്‍ഡ് സിലബസ് കുറയ്ക്കുന്നതും ചേര്‍ക്കുന്നതും പതിവ് പ്രക്രിയയാണെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ബോര്‍ഡ് ഇത് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. പാഠ്യപദ്ധതി കുറയ്ക്കുന്നത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ സിലബസിന്റെ അടിസ്ഥാനത്തില്‍ മെയിന്‍ പരീക്ഷ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും ബോര്‍ഡ് പല പ്രധാന പാഠങ്ങളും നീക്കം ചെയ്തിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്നുള്ള ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രോ-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗള്‍ കോടതികളുടെ ചരിത്രം, വ്യാവസായിക വിപ്ലവം എന്നിവയും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

Keywords:  Latest-News, National, Top-Headlines, Education, Education Department, CBSE, Report, Study, New Delhi, Government-of-India, CBSE Syllabus 2023-24, CBSE to cut syllabus for 2023-24.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia