CBSE Revaluation | സിബിഎസ്ഇ കംപാർട്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് അവസരം; രജിസ്റ്റർ ചെയ്യാനുള്ള തീയതി അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷൻ (CBSE) പത്താം ക്ലാസ് കംപാർട്മെന്റ് പരീക്ഷയുടെ മാർകുകളുടെ പുനർമൂല്യനിർണയത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കംപാർട്മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. മാർക് വീണ്ടും പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാം. അവസാന തീയതി കഴിഞ്ഞാൽ രജിസ്ട്രേഷൻ സാധ്യമല്ല.                 
                          
CBSE Revaluation | സിബിഎസ്ഇ കംപാർട്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് അവസരം; രജിസ്റ്റർ ചെയ്യാനുള്ള തീയതി അറിയാം


തീയതികൾ ഇങ്ങനെ

സിബിഎസ്ഇ ബോർഡ് പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, കംപാർട്മെന്റ് ഫലത്തിലെ മാർകുകളുടെ പുനർമൂല്യനിർണയത്തിനുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 12 മുതൽ നടത്താം. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഈ സൗകര്യം, അതായത് സെപ്റ്റംബർ 13-ന് അവസാനിക്കും.


ഫീസ് അടയ്‌ക്കേണ്ടി വരും

പുനർമൂല്യനിർണയത്തിന് അപേക്ഷകർ 500 രൂപ പ്രോസസിംഗ് ഫീസും നൽകണം. വിദ്യാർഥികൾക്ക് വേണമെങ്കിൽ ഉത്തരക്കടലാസിന്റെ ഫോടോ കോപിയും ലഭിക്കും. ഇത് സെപ്റ്റംബർ 19 മുതൽ ലഭ്യമാക്കും. ഇതിനും 500 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. കംപാർട്മെന്റ് ഫലത്തിന്റെ പുനർമൂല്യനിർണയ പ്രക്രിയ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Keywords: CBSE Compartment Result: Class 10 Re-evaluation schedule released, National, Newdelhi, News, Top-Headlines, Latest-News, CBSE, Students, Examination, Result, Revaluation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia