CBSE Results | സിബിഎസ്ഇ 12-ാം ക്ലാസ് ഫലം: മുന്നിൽ തിരുവനന്തപുരം മേഖല; എസ്എംഎസ്, ഡിജിലോക്കർ വഴിയും ഓൺലൈനായി ഫലമറിയാം

 


ന്യൂഡെൽഹി: (KVARTHA) സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 12-ാം ക്ലാസ് ഫലം പുറത്തുവിവിട്ടിരിക്കുകയാണ്. ഇത്തവണ 87.98% കുട്ടികളാണ് 12-ാം ക്ലാസ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയത്തിൽ 0.65 ശതമാനം വർധനയുണ്ടായി.1,633,730 കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,621,224 പേര് പരീക്ഷ എഴുതിയതിൽ 1,426,420 വിദ്യാർഥികളാണ് വിജയിച്ചത്.

CBSE Results | സിബിഎസ്ഇ 12-ാം ക്ലാസ് ഫലം: മുന്നിൽ തിരുവനന്തപുരം മേഖല; എസ്എംഎസ്, ഡിജിലോക്കർ വഴിയും ഓൺലൈനായി ഫലമറിയാം

24,000-ൽ അധികം വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിലും 1.16 ലക്ഷത്തിന് മുകളിൽ വിദ്യാർഥികൾ 90 ശതമാനവും മാർക്ക് നേടി. പെൺകുട്ടികളുടെ വിജയശതമാനം 91.52വും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്. ആൺകുട്ടികളേക്കാൾ 6.40 ശതമാനം കൂടുതൽ പെൺകുട്ടികൾ വിജയിച്ചു. തിരുവനന്തപുരം റീജിയനാണ് മുന്നിൽ. ഇവിടെ വിജയശതമാനം 99.91 ആണ്.

ഫലം ഓൺലൈനായി എങ്ങനെ പരിശോധിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് www(dot)cbse(dot)gov(dot)in സന്ദർശിക്കുക
* ഹോംപേജിൽ CBSE board results ലിങ്ക് തിരഞ്ഞെടുക്കുക.
* പുതിയ വിൻഡോ ദൃശ്യമാകും, തുടർന്ന് 'CBSE Class 12 result 2024' ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* റോൾ നമ്പറും ജനനത്തീയതിയും പോലുള്ള ആവശ്യമായ ക്രെഡൻഷ്യലുകൾ നൽകുക. വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* ഫലം സ്ക്രീനിൽ ദൃശ്യമാകും.

ഡിജിലോക്കർ വഴി

* ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ വെബ് ബ്രൗസറിൽ digilocker(dot)gov(dot)in സന്ദർശിക്കുക
* ഡിജിലോക്കർ ആപ്പിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിൻ ചെയ്യുക.
* CBSE Result തിരഞ്ഞെടുക്കുക.
* CBSE Class 12 Result 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്, തുടർന്ന് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
* ഫലം സ്‌ക്രീനിൽ ദൃശ്യമാകും.

എസ്എംഎസ് വഴി

റോൾ നമ്പർ, സ്കൂൾ നമ്പർ, സെൻ്റർ നമ്പർ എന്നിവ ചേർത്ത് 'cbse12' എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് അയച്ച് ഫലം അറിയാനാവും.

ഫലം ഓൺലൈനായി പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ

https://www(dot)cbse(dot)gov(dot)in/
https://cbseresults(dot)nic(dot)in
https://results(dot)digilocker(dot)gov(dot)in/
https://umang(dot)gov(dot)in

Keywords: News, National, New Delhi, Education, Career, Course, CBSE Result, Online, SMS, DigiLocker, CBSE Class 12 Board Results 2024 Declared: How to Check Online, Via SMS and DigiLocker?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia