CBSE 12th Result | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ അറിയാം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ results(dot)cbse(dot)nic(dot)in, cbseresults(dot)nic(dot)in എന്നിവയില്‍ പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് ഉമാങ് (UMANG), ഡിജിലോക്കര്‍ (DigiLocker) ആപ്പുകളിലും സ്‌കോറുകള്‍ പരിശോധിക്കാം.

16,96,770 വിദ്യാര്‍ഥികളാണ് ഇത്തവണ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്.
    
CBSE 12th Result | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ അറിയാം

12-ാം ക്ലാസ് പരീക്ഷ പാസാവാന്‍ പ്രത്യേക വിഷയങ്ങളുടെ തിയറി പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി 80-ല്‍ 26 മാര്‍ക്ക് നേടിയിരിക്കണം. ഇതോടൊപ്പം, പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥി ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 നും ഏപ്രില്‍ അഞ്ചിനും ഇടയിലാണ് നടന്നത്.

എങ്ങനെ പരിശോധിക്കാം

* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'CBSE Class 12' ലിങ്ക് ക്ലിക്ക് ചെയ്യുക.
* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.

Keywords: Exam Result, CBSE 12th Result, Education News, Malayalam News, Education India, Students News, Examination, CBSE 12th Result Declared.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia