CBSE | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ പുറത്തിറങ്ങിയോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ
Nov 14, 2022, 13:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം സിബിഎസ്ഇ (CBSE) ബോർഡ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾ ടൈം ടേബിളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ 12-ാം ക്ലാസ് പരീക്ഷയുടെ ഒരു ടൈം ടേബിൾ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വാട്‌സ്ആപിൽ പ്രചരിക്കുന്ന 12-ാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ വ്യാജമാണെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിച്ച് ഏപ്രിൽ ഒമ്പത് വരെ തുടരുമെന്നാണ് വ്യാജ ടൈം ടേബിളിൽ അവകാശപ്പെടുന്നത്. പരീക്ഷാ ഷിഫ്റ്റ് സംബന്ധിച്ച വിവരങ്ങളും ഇവയിൽ നൽകിയിട്ടുണ്ട്. 12-ലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്നാണ് പ്രചാരണം. മാധ്യമ റിപോർടുകൾ പ്രകാരം, സിബിഎസ്ഇ പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും തീയതി ഈ മാസം തന്നെ പുറത്തിറക്കും. അതിന് ശേഷം വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് പരിശോധിക്കാമെന്ന് അധികൃതർ അറിയിച്ചു.
എങ്ങനെ പരിശോധിക്കാം
1. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse(dot)gov(dot)in സന്ദർശിക്കുക.
2. 'Academic Website' ക്ലിക് ചെയ്യുക
3. 'CBSE 10th, 12th Date Sheet 2023 Download' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
4. PDF സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ആവശ്യമെങ്കിൽ പ്രിന്റൗട് എടുക്കാനാവും.
Keywords: CBSE 12th Datesheet 2023 Goes Viral; Board Issues Statement, National,News,New Delhi,Top-Headlines,Latest-News,CBSE,Students,Whatsapp,Examination.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

