ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല
Mar 31, 2014, 18:50 IST
ഡെല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കില്ലെന്ന് സി ബി ഐ വക്താവ് കാഞ്ചന പ്രസാദ്. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു നടത്താന്‍ തക്ക പ്രധാന്യമൊന്നും കേസിനില്ലെന്നും അതുകൊണ്ട് അന്വേഷണം ഏറ്റെടുക്കില്ലെന്നുമാണ് കാഞ്ചന പ്രസാദ് വ്യക്തമാക്കിയത്.
എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച സംഘത്തിന്റെ റിപോര്‍ട്ടുപ്രകാരമാണ് ടിപി വധ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്വേഷണം സി ബി ഐയെ കൊണ്ട് നടത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചന്ദ്രശേഖരന്റെ വിധവ കെ കെ രമ നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തിരുന്നു. നിരാഹാര സമരം അഞ്ചാം ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ രമയുടെ ആവശ്യം അംഗീകരിക്കുമെന്ന് ഉറപ്പു നല്‍കിയത്.
ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിപി വധ ഗൂഢാലോചന സിബിഐക്ക് വിടാന്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക് അന്യ സംസ്ഥാനങ്ങളായ ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങളും വാഹനവും ഏര്‍പ്പെടുത്തി കൊടുത്തത് സിപിഎമ്മാണ്. പ്രതികളുടെ അറസ്റ്റ് നടന്നതിനു ശേഷം ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നും നിഷ്പക്ഷമായ സമീപനമാണ് ഉണ്ടായത്. മാത്രമല്ല, അസഹിഷ്ണുത, എതിര്‍പ്പ്, ഭീഷണി എന്നിവ കലര്‍ന്ന പ്രസംഗങ്ങള്‍ നടത്തിയതും ഗൂഢാലോചനയുടെ സൂചനയാണ് നല്‍കുന്നത്.
കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ ജയിലില്‍ വെച്ച് മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ചത് ഉന്നതല രാഷ്ട്രീയ ഗുഢാലോചനയുടെ സൂചനയാണ്. പല ഉന്നത നേതാക്കളും ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഫയാസുമായി മോഹനന്‍ മാസ്റ്റര്‍ക്കും കൊലയാളിസംഘത്തിനും ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഫയാസ് ജയിലില്‍ അറബി വേഷത്തിലെത്തി പ്രതികളെ കണ്ട ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയത് അതിന് തെളിവാണ്.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ സി പി എമ്മിലെ ഉന്നത നേതാക്കള്‍ ഫയാസില്‍ നിന്നും പണം സ്വീകരിച്ചതായും സംശയിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിനു പുറത്തുള്ള മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപെടാകള്‍ക്ക് ആവശ്യമായ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: New Delhi, National, CBI, Investigates, Case, National, conspiracy, murder of RMP leader, T.P. Chandrasekharan,m state police, situation, Personnel Public Grievances, UDF government, CBI spokesperson Kanchan Prasad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.