മൂന്നാം യു പി എ സര്‍ക്കാരിന് സാധ്യതയില്ല: മമത ബാനര്‍ജി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ മൂന്നാം യു പി എ സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം നല്‍കുന്ന സഖ്യമായിരിക്കും ഇനി രാജ്യം ഭരിക്കുകയെന്നും പാര്‍ട്ടി പൊതുയോഗത്തില്‍ മമത പറഞ്ഞു.

 യു പി എ സര്‍ക്കാരിനെതിരെ മമത രൂക്ഷമായി വിമര്‍ശിച്ചു. സിബിഐയെ മുന്നില്‍ നിറുത്തി തങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ട. കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാദേശിക കക്ഷികള്‍ ഒരുമിക്കണം-മമത  പറഞ്ഞു.

മൂന്നാം യു പി എ സര്‍ക്കാരിന് സാധ്യതയില്ല: മമത ബാനര്‍ജി
ബംഗാള്‍  സര്‍ക്കാരിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും അവര്‍ ആരോപിച്ചു. ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനും നേതാക്കള്‍ക്കുമെതിരെ സിബിഐ അന്വേഷണം ഉറപ്പായ സാഹചര്യത്തിലാണ് യുപിഎയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മമത രംഗത്തെത്തിയിരിക്കുന്നത്.

Key Words:  CBI inquiry ,West Bengal,  Mamata Banerjee ,  UPA-III ,  Centre , CBI , Mamata ,  Panihati ,  North 24 Parganas, CBI probe,  UPA government , Election Commission
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia