Sameer Wankhede | ആര്യന്‍ ഖാന്‍ ഉള്‍പെട്ട ലഹരിക്കേസ് അന്വേഷിച്ച എന്‍സിബി മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

 


ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് താരം ശാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെട്ട ലഹരിക്കേസ് അന്വേഷിച്ച നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ.

അഴിമതിക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളില്‍ സിബിഐ പരിശോധനയും നടത്തി. മുംബൈ, ഡെല്‍ഹി, റാഞ്ചി, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ ഉള്‍പെടുത്താതിരിക്കാന്‍ വാങ്കഡെയും മറ്റുള്ളവരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Sameer Wankhede | ആര്യന്‍ ഖാന്‍ ഉള്‍പെട്ട ലഹരിക്കേസ് അന്വേഷിച്ച എന്‍സിബി മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

2021ല്‍ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എന്‍സിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. സംഘത്തിലെ എസ് പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരില്‍ സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എന്‍സിബി മേധാവി അറിയിച്ചു.

ലഹരിക്കേസില്‍ നാല് ആഴ്ചയോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. ആര്യന്‍ ഖാന്‍ കേസ് നടക്കുന്ന വേളയില്‍ സമീര്‍ വാങ്കഡെയെയും സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് വാങ്കഡെയെ ചെന്നൈയിലെ ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് ടാക്സ് പേയര്‍ സര്‍വീസസിലേക്ക് മാറ്റിയത്.

Keywords:  CBI Registers Corruption Case Against Aryan Khan Case Officer Sameer Wankhede, New Delhi, News, Corruption Case, CBI, Aryan Khan, Jail, Probe, Allegation, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia