സിബിഐ പണി തുടങ്ങി; വ്യാപം അഴിമതിയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

 


ന്യൂഡല്‍ഹി: (www.kvartha.com 15/07/2015) സുപ്രീം കോടതി ഉത്തരവ് പ്രകാരം വ്യാപം അഴിമതിക്കേസിന്‍റെ അന്വേഷണം ഏറ്റെടുത്ത സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്ന എസ്ഐടി, എസ്ടിഎഫ് എന്നീ ഏജന്‍സികളുമായി കൂടിയാലോചനകള്‍ നടത്തിയതിനു ശേഷമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.

2010ലെ പ്രവേശന പരീക്ഷയില്‍ 21 പേരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടും 2011ല്‍ പ്രവേശന പരീക്ഷയില്‍ കുറ്റാരോപിതരായ എട്ടു പേര്‍ക്കെതിരെയുമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാപം കേസുമായി ബന്ധപ്പെട്ട് ഇത് വരെ 45 കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ഇപ്പോഴും ഗ്വാളിയോര്‍, ജബല്‍പൂര്‍ പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ മുന്‍ അന്വേഷണ സംഘം സിബിഐക്ക് കൈമാറി. വ്യാപം അഴിമതി അന്വേഷിക്കാന്‍ മാത്രമായി ഭോപ്പാലില്‍ ഒരു പ്രത്യേക ഓഫീസ് തുറക്കാനും സിബിഐ പദ്ധതിയിടുന്നുണ്ട്.
സിബിഐ പണി തുടങ്ങി; വ്യാപം അഴിമതിയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

SUMMARY: CBI registered two cases in connection with Vyapam scam. They have collected several datas from the previous investigating agencies such as SIT and STF.

Keywords: CHI, SIT, Vyapam Scam, Case, Investigation, Bhopal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia