CBI Raid | മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്; സ്വാഗതം ചെയ്ത് ഡെല്‍ഹി ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഉദ്യോഗസ്ഥരുടെ റെയ്ഡ്. 

CBI Raid | മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ്; സ്വാഗതം ചെയ്ത് ഡെല്‍ഹി ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്

വെള്ളിയാഴ്ച രാവിലെയാണ് സംഘം റെയ്ഡിനായി ഡെല്‍ഹി ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. സിബിഐ റെയ്ഡ് നടത്തുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ച മനീഷ് സിസോദിയ, സത്യാവസ്ഥ ഉടന്‍ പുറത്തുവരാന്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

'സി ബി ഐ എത്തി. ഞങ്ങള്‍ സത്യസന്ധരാണ്, ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ രാജ്യത്ത്, നല്ല ജോലി ചെയ്യുന്നവരെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്'.

'ഞങ്ങള്‍ സിബിഐയെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ ഉടന്‍ പുറത്തുവരാന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. ഇതുവരെ എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തുവന്നിട്ടില്ല. ഇനി ഒന്നും പുറത്തുവരാനും പോകുന്നില്ല. രാജ്യത്തെ നല്ല വിദ്യാഭ്യാസത്തിനായുള്ള എന്റെ പ്രവര്‍ത്തനം നിര്‍ത്താനാകില്ല,'.

2021-22ലെ ഡെല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പെടെ പത്തോളം സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെ സിബിഐ റെയ്ഡ് നടത്തിയത്.

സിബിഐയുടെ നടപടിയോട് പ്രതികരിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഇങ്ങനെ പറഞ്ഞു:

ഞങ്ങള്‍ പൂര്‍ണ സഹകരണം നല്‍കും. നേരത്തെയും റെയ്ഡുകള്‍ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോഴും ഒന്നും കണ്ടെത്താനാവില്ല. '

എക്സ്‌ക്യൂസ് പോളിസി 2921-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് കഴിഞ്ഞ മാസം ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സംഭവത്തില്‍ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നയത്തിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് സിസോദിയയും ആവശ്യപ്പെട്ടിരുന്നു.

Keywords: CBI reaches Manish Sisodia’s residence, Delhi CM Arvind Kejriwal says ‘welcome’, New Delhi, News, Politics, AAP, CBI Raid, Twitter, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia