Lookout circular | മദ്യനയത്തിലും ബാര്‍ ലൈസന്‍സ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടായേക്കും, വിദേശ യാത്രകള്‍ക്ക് വിലക്ക്, വിമാനത്താവളങ്ങളില്‍ ലുക് ഔട് സര്‍കുലര്‍; എ എ പിക്കെതിരെ കുരുക്ക് മുറുക്കി സി ബി ഐ
Aug 21, 2022, 11:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) മദ്യനയത്തിലും ബാര്‍ ലൈസന്‍സ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെയാണ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ റെയ്ഡ് നടത്തിയത്.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സിസോദിയ വിദേശ യാത്രകള്‍ നടത്തുന്നത് സിബിഐ തടഞ്ഞു. മാത്രമല്ല, സിസോദിയയ്‌ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക് ഔട് സര്‍കുലറും പുറത്തിറക്കി. സിസോദിയയ്ക്കും മറ്റു 15 പ്രതികള്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോപണവിധേയരായവരെ സിബിഐ ചോദ്യം ചെയ്തു. വെള്ളിയാഴ്ച സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മനീഷ് സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച സി ബി ഐ റെയ്ഡ് നടത്തിയത്. ഇതില്‍ നിന്നു പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിസോദിയ ഉള്‍പെടെ 15 പേര്‍ക്കും അജ്ഞാതരായ മറ്റുള്ളവര്‍ക്കുമെതിരെയാണു സിബിഐ കേസെടുത്തിരിക്കുന്നത്.
പ്രഥമവിവര റിപോര്‍ടിന്റെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) സിബിഐ കൈമാറി. സംഭവത്തില്‍ ഇഡിയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും.

ആം ആദ്മി സര്‍കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍കാര്‍ തടയുകയാണെന്നും വരും ദിവസങ്ങളില്‍ താന്‍ അറസ്റ്റിലായേക്കാമെന്നും മനീഷ് സിസോദിയ പ്രതികരിച്ചു. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് എ എ പി നേതാക്കള്‍.
Keywords: CBI issues lookout circular against Manish Sisodia, 14 more in Delhi excise policy scam, New Delhi, News, Politics, AAP, CBI Raid, Liquor, Trending, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.