Arrest | മദ്യനയ കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു
അറസ്റ്റിന് പിന്നാലെ വിചാരണക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത ഹൈകോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കേജ് രിവാള്‍ പിന്‍വലിച്ചു
കേജ് രിവാളിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ബിജെപിയുടെ നീക്കമെന്ന ആരോപണവുമായി എഎപി
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ കേജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കേജ് രിവാളിനെ ഡെല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കോടതി മുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്. അരവിന്ദ് കേജ് രിവാളിനെ തിഹാര്‍ ജയിലില്‍ സിബിഐ ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എന്‍ഫോഴ് സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി)
അന്വേഷണം നടത്തിയത്. ഇഡി കേസിലാണ് കേജ് രിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. കേജ് രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈകോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്തുള്ള കേജ് രിവാളിന്റെ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നാടകീയ നീക്കം. അതിനിടെ സി ബി ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേജ് രിവാള്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈകോടതി സ്റ്റേ ചെയ്ത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു.
വീണ്ടും അറസ്റ്റ് ചെയ്തതോടെ കേജ് രിവാളിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ബിജെപിയുടെ നീക്കമെന്ന ആരോപണവുമായി എഎപി രംഗത്തെത്തി.