കല്‍ക്കരി വിവാദം: അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ കേസ്

 



 കല്‍ക്കരി വിവാദം: അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാട വിവാദത്തില്‍ അഞ്ചു കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു. വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ ഭാരത് സ്റ്റീല്‍, ജെഎല്‍ഡി യവത്മാല്‍, എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. കോല്‍ക്കത്ത, പാറ്റ്‌ന, ഹൈദരാബാദ്, ധന്‍ബാദ്, നാഗ്പൂര്‍, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ 30 ഇടങ്ങളിലായാണ് റെയ്ഡ് നടത്തുന്നത്. ഈ അഞ്ചു കമ്പനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനധികൃതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് സിബിഐയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയാണ് കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി സിബിഐ പ്രാഥമികാന്വേഷണം നടത്തുകയും ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും സംശയനിഴലിലുള്ള കല്‍ക്കരി കമ്പനി അധികൃതരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിവിധ വിഭാഗങ്ങളായി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എട്ടോളം കമ്പനികള്‍ക്കെതിരെ കേസെടുക്കാനാണ് സിബിഐ തീരുമാനം.


SUMMARY: The CBI on Tuesday carried out raids at 30 locations across the country after filing cases against five companies for alleged criminal conspiracy to get coal blocks by fudging their net worth and misrepresenting facts. The agency named Congress MP Vijay Darda in one of the FIRs.

key words:   CBI,criminal conspiracy , MP Vijay Darda , FIR, , preliminary inquiry ,Vini Iron , Steel, Nav Bharat Power Private Limited, JLD Yavatmal , Nagpur, Kolkata, Bhilai, Yavatmal, Raipur, Dhanbad, Ranchi, Hyderabad, Mumbai and Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia