SWISS-TOWER 24/07/2023

കല്‍ക്കരിപ്പാടം അഴിമതിക്കേസ്: മന്‍മോഹന്‍ സിങിനെ സിബിഐ ചോദ്യം ചെയ്തു

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 21.01.2015) കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. മന്‍മോഹന്‍സിങിന്റെ വസതിയിലെത്തിയാണ് സിബിഐ ചോദ്യം ചെയ്തത്.

2005ല്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍  പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

2005 കാലയളവില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല മന്‍മോഹന്‍സിങിനായിരുന്നു. ജനുവരി 27നകം കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് തിരക്കിട്ട് മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

അതേസമയം സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് ഇക്കാര്യം സ്ഥിരീകരിക്കാനോ നിരസിക്കാനോ  തയ്യാറായിട്ടില്ല. പി.ടി.ഐ വാര്‍ത്താ എജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
കല്‍ക്കരിപ്പാടം അഴിമതിക്കേസ്: മന്‍മോഹന്‍ സിങിനെ സിബിഐ ചോദ്യം ചെയ്തു

Also Read:
കാഞ്ഞങ്ങാട് മാവുങ്കാലില്‍ രണ്ട് കുടുംബശ്രീ ഹോട്ടലുകള്‍ കത്തി നശിച്ചു

Keywords:  CBI examines former PM Manmohan Singh in coal scam, New Delhi, House, Court, News, Corruption, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia