SWISS-TOWER 24/07/2023

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീംകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 06.05.2014)  അഴിമതിക്കേസുകളില്‍ അകപ്പെട്ട  ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി.

ജോയിന്റ് സെക്രട്ടറിക്ക്  മുകളിലുള്ള ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി വേണ്ടാത്തത്. നിലവില്‍ ഉന്നത ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യാന്‍  സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടേണ്ടിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന ഭരണഘടനയിലെ 6(എ)വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമിയും സെന്റര്‍ ഫോര്‍ പബ്‌ളിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ  വിചാരണയ്ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീംകോടതിരാജ്യത്ത് അഴിമതി വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ നിയമ ഇടപെടല്‍
ഉണ്ടാവണം. അഴിമതി രാജ്യത്തിന്റെ ശത്രുവാണെന്നും അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ ബെഞ്ച് വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കഞ്ചാവു കടത്തിനുപയോഗിച്ച കാര്‍ ബാംഗളൂരുവില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ന്നത്
Keywords:  CBI can investigate corruption charges against top babus without govt nod: SC, Petition, New Delhi, Justice, Politics, Government-employees, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia