SWISS-TOWER 24/07/2023

IAS Officer Arrested | അഴിമതി കേസില്‍ ഗുജറാത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു; ആയുധ ലൈസന്‍സും ഭൂമിയും അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) അഴിമതിക്കേസില്‍ ഗുജറാത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ രാജേഷിനെ സിബിഐ അറസ്റ്റ് ചെയ്തു. 2011ലെ ബാച് ഉദ്യോഗസ്ഥന്‍ സുരേന്ദ്രനഗര്‍ ജില്ലയില്‍ കലക്ടറായിരിക്കെ ആയുധ ലൈസന്‍സും ഭൂമിയും അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്‌തെന്നാണ് ആരോപണം.
Aster mims 04/11/2022

അഴിമതിക്കേസ് അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജേഷിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന സൂറത് ആസ്ഥാനമായുള്ള വ്യാപാരി റഫീഖ് മേമനെ മെയ് ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

ഗുജറാത് സര്‍കാര്‍ കേന്ദ്ര സര്‍കാരിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു. എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടത്.

IAS Officer Arrested | അഴിമതി കേസില്‍ ഗുജറാത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു; ആയുധ ലൈസന്‍സും ഭൂമിയും അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം


'അന്നത്തെ സുരേന്ദ്രനഗര്‍ കലക്ടര്‍, സൂറത് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍, അജ്ഞാത വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ ആയുധ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളുടെ പേരില്‍ സര്‍കാര്‍ ഭൂമി പതിച്ചു നല്‍കുകയും കയ്യേറിയ സര്‍കാര്‍ ഭൂമി ക്രമപ്പെടുത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ഗുജറാത് സര്‍കാരിന്റെ അഭ്യര്‍ഥന പ്രകാരം ഒരു പ്രാഥമിക അന്വേഷണം മുമ്പ് ആരംഭിച്ചിരുന്നു. തല്‍ക്ഷണ കേസ് മുമ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ്,' സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  News,National,India,New Delhi,IAS Officer,Arrested,Case,CBI, CBI arrests Gujarat cadre IAS officer in corruption case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia