Cauvery Row | ജനജീവിതത്തെ ബാധിച്ച് കര്‍ണാടക ബന്ദ്: ബംഗ്ലൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു; പ്രതിഷേധവുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു, 44 വിമാനങ്ങള്‍ റദ്ദാക്കി
Sep 29, 2023, 12:47 IST
ബംഗ്ലൂരു: (KVARTHA) തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബംഗ്ലൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തില്‍ വിവിധ സംഘടനകളുടെ 50 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. ബംഗ്ലൂരുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടികറ്റ് റദ്ദാക്കിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് മറ്റു വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്റോറന്റ് ഉടമകള്‍, ഓല, ഊബര്‍ ഡ്രൈവര്‍മാരുടെ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓടോറിക്ഷാ ഉടമകള്‍, സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഉള്‍പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചിക് മംഗ്ലരുവില് പ്രതിഷേധക്കാര്‍ ബൈകുകളില്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ചെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബംഗ്ലൂരു നഗരത്തില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. ബംഗ്ലൂരുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടികറ്റ് റദ്ദാക്കിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് മറ്റു വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്റോറന്റ് ഉടമകള്‍, ഓല, ഊബര്‍ ഡ്രൈവര്‍മാരുടെ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓടോറിക്ഷാ ഉടമകള്‍, സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഉള്‍പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Cauvery row: 44 flights canceled, schools, colleges shut in Karnataka, Bengaluru, News, Cauvery Row, Flights Canceled, Schools, Colleges Shuts, Protest, Arrested, Police, National News.#WATCH | Karnataka: Police detain members of pro-Kannada organisations, protesting over the Cauvery Water Issue.
— ANI (@ANI) September 29, 2023
(Visuals from Kempegowda International Airport, Bengaluru) pic.twitter.com/G89spZWrWy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.