Arrested | 'ഇരുചക്ര വാഹനത്തിലെത്തി കാറില്‍ കൈ കൊണ്ട് തട്ടി ഭീഷണി'; വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്ന് പണം തട്ടിയെന്ന കേസ്; 2 ബൈക് യാത്രക്കാര്‍ പൊലീസ് പിടിയില്‍, വീഡിയോ

 



ബെംഗ്‌ളൂറു: (www.kvartha.com) വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്ന് പണം തട്ടിയെന്ന കേസില്‍ രണ്ട് ബൈക് യാത്രക്കാര്‍ പിടിയില്‍. ബെംഗ്‌ളൂറു പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇത്തരം തട്ടിപ്പുസംഘങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നും സൗത് ബെംഗ്‌ളൂറു ഡപ്യൂടി കമിഷനര്‍ പി കൃഷ്ണകാന്ത് പറഞ്ഞു. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒക്ടോബര്‍ 26ന് സിദ്ധപുരയില്‍ലാണ് തട്ടിപ്പ് സംഭവം നടന്നത്. അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സത്യാവസ്ഥ പുറത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക് യാത്രക്കാരായ രണ്ടുപേരെ പിടികൂടിയത്.

Arrested | 'ഇരുചക്ര വാഹനത്തിലെത്തി കാറില്‍ കൈ കൊണ്ട് തട്ടി ഭീഷണി'; വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്ന് പണം തട്ടിയെന്ന കേസ്; 2 ബൈക് യാത്രക്കാര്‍ പൊലീസ് പിടിയില്‍, വീഡിയോ



ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുശേഷം ബൈകില്‍ കാറ് തട്ടിയെന്ന് പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കാറുടമ ഇവര്‍ക്ക് 15,000 രൂപ നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

Keywords: News,National,India,Bangalore,Case,Complaint,Accident,Fake,Accused,Police,Local-News,CCTV, Caught on CCTV: Two men fake accident to extort Rs 15k from car driver in Bengaluru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia