Gun Attack | എസ് ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവതിക്ക് ഗുരുതര പരുക്ക്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

 


യുപി: (KVARTHA) എസ് ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ അലീഗഢ് പൊലീസ് സ്റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. തലക്ക് വെടിയേറ്റ യുവതി ഗുരുതരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വെടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Gun Attack | എസ് ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവതിക്ക് ഗുരുതര പരുക്ക്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

പാസ്‌പോര്‍ട് വെരിഫികേഷനുവേണ്ടിയാണ് യുവതി യുവാവിനൊപ്പം അലീഗഢ് കൊത്വാലി നഗറിലെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാകിങ് നെറ്റ് വര്‍ക് ഓഫിസിലെത്തിയത്. ഇരുവരും സ്റ്റേഷനുള്ളില്‍ ഇരിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ തോക്ക് എസ് ഐ മനോജ് ശര്‍മക്ക് കൈമാറുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. ഇതിനിടെ എസ് ഐ തോക്ക് ലോഡ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ എസ് ഐ ശര്‍മ ഓടിരക്ഷപ്പെട്ടു.

തൊട്ടു മുന്നിലുണ്ടായിരുന്ന യുവതിയുടെ തലയിലാണ് ബുള്ളറ്റ് പതിച്ചത്. ഉടന്‍ തന്നെ യുവതിയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

കുറ്റാരോപിതനായ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പെടെ ആവശ്യമായ എല്ലാ നിയമ നടപടികളും സജീവമായി തുടരുകയാണ്. ആകസ്മികമായ വെടിവയ്പ്പിന് പിന്നിലെ കാരണം നിലവില്‍ അജ്ഞാതമാണ്, ഇരയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന കാര്യത്തിലാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നും അലിഗഢ് എസ് എസ് പി കലാനിധി നൈതാനി പറഞ്ഞു.

Keywords:  Caught On Camera: UP Woman Injured After Sub-Inspector Accidentally Shoots Her In Head At Aligarh Police Station, UP, News, Gun Attack, Injured, Hospital, Passport, Treatment, CCTV, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia