SWISS-TOWER 24/07/2023

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ പോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ഉദ്യോഗസ്ഥന്‍ കുടുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 24.07.2015) വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ അശ്ലീല സൈറ്റിനായുള്ള ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ഉന്നത ഉദ്യോഗസ്ഥന്‍ കുടുങ്ങി. സംസ്ഥാന നഗരകാര്യ വികസനമന്ത്രി അസംഖാന്റെ പ്രദേശമായ റാംപൂറില്‍ വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയാണ് സംഭവം.

ഹോം ഗാര്‍ഡ് ചീഫ് സെക്രട്ടറി ഭൂപേന്ദ്ര സിങ് അധ്യക്ഷത വഹിച്ച യോഗത്തിനിടെ  മിക്ക ഉദ്യോഗസ്ഥരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ലയിച്ചിരിക്കുകയായിരുന്നെന്ന് അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന ചില സുപ്രധാന വികസന പ്രൊജക്റ്റിനെക്കുറിച്ചായിരുന്നു  ചര്‍ച്ച.

യോഗത്തിനിടെ പിന്നോക്ക വികസനകാര്യ ഓഫീസര്‍ തന്റെ മൊബൈല്‍ഫോണില്‍ പോണ്‍ സൈറ്റിനായുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. അത്യന്തം ഗൗരവകരമായ യോഗത്തിനിടെ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ  രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവത്തെ തുടര്‍ന്ന് ചീഫ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടാല്‍ ഇയാള്‍ക്കെതിരെ സര്‍വീസ് തലത്തില്‍ കടുത്ത അച്ചടക്ക നടപടി എടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. യോഗത്തില്‍ അശ്രദ്ധരായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും താക്കീത് അടക്കമുള്ള നടപടി ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്.

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ പോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ഉദ്യോഗസ്ഥന്‍ കുടുങ്ങി

Also Read:
ബൈക്കില്‍ ബസിടിച്ച് യുവതി ദാരുണമായി മരിച്ചു

Keywords:  Caught on camera: UP officer downloads porn app during meeting, Mobil Phone, Conference, Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia