തിരക്കേറിയ റോഡിൽ നിന്നും മുട്ട മോഷണം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

 


ദില്ലി: (www.kvartha.com 16.05.2021) തിരക്കേറിയ ഫതേ​ഗ‍ർ സാഹിബ് റോഡിൽ നിന്ന് മോഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥൻ മുട്ട മോഷ്ടിക്കുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. പ്രിത്പാൽ സിം​ഗ് എന്ന പൊലീസുകാരനാണ് പെട്ടിയിൽ നിന്ന് മുട്ട മോഷ്ടിക്കുന്നത് ക്യാമറയിൽ പതിഞ്ഞത്. റോഡ് സൈഡിൽ പാർക് ചെയ്ത വാഹനത്തിലെ പെട്ടിയിൽ നിന്നാണ് ഇയാൾ മുട്ട മോഷ്ടിച്ചത്. തുടർന്ന് ഇയാൾ ഇത് എടുത്ത് പൊലീസ് യൂണിഫോമിന്റെ പോകറ്റിലേക്ക് വച്ചു.

തിരക്കേറിയ റോഡിൽ നിന്നും മുട്ട മോഷണം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഉടമ അടുത്ത് വരുന്നത് കണ്ടതോടെ റോഡ് മുറിച്ചുകടന്ന് ഇയാൾ ഒരു ഓടോ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ പഞ്ചാബ് പൊലീസ് ഹെഡ് കോൺ​സ്റ്റബിളായ പ്രതിപാൽ സിം​ഗിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് വ്യക്തമാക്കി.

Keywords:  News, New Delhi, Police, Suspension, India, National, Punjab, Egg, Caught on camera: Punjab cop steals eggs from a cart, suspended.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia