Snow Avalanche | ജമ്മു കശ്മീരിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ സോനാമാര്‍ഗില്‍ ഹിമപാതം; ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല, വീഡിയോ
Jan 12, 2023, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ സോനാമാര്‍ഗില്‍ ഹിമപാതം. സോനാമാര്‍ഗിലെ ബാല്‍താല്‍ പ്രദേശത്തിന് സമീപമാണ് ഹിമപാതം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പങ്കിട്ടു.
ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല. ഈ പ്രദേശത്ത് രണ്ട് ഹിമപാതങ്ങള്‍ ഉണ്ടായതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപോര്‍ടുകള്‍ പറയുന്നു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കശ്മീരിലും പഹല്‍ഗാമിലും ഗുല്‍മാര്‍ഗിലുമെല്ലാം രാത്രികാലങ്ങളില്‍ ജലമുറയുന്നത്ര തണുപ്പാണ് അനുഭവപ്പെടുന്നത്. 3 ഡിഗ്രി സെല്‍ഷ്യസ് ആണ് ശ്രീനഗറിലും ബാരാമുള്ളയിലുമെന്ന് പിടിഐ റിപോര്‍ടില്‍ പറയുന്നു.
താഴ് വരയിലേക്കുള്ള പ്രവേശന കവാടമായ ഖാസിഗണ്ടില്‍ കുറഞ്ഞത് 1.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് യാത്രയുടെ ബേസ്‌കാംപായി വര്‍ത്തിക്കുന്ന അനന്ത്‌നാഗ് ജില്ലയിലെ ടൂറിസ്റ്റ് റിസോര്‍ട്ട് പട്ടണമായ പഹല്‍ഗാമില്‍ മൈനസിലും താഴെയാണ് താപനില. 0.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
#WATCH | Jammu and Kashmir: A snow avalanche occurred near Baltal, Zojila in Sonamarg area of Ganderbal district. No loss has been reported. pic.twitter.com/BdGLhOEOhz
— ANI (@ANI) January 12, 2023
Keywords: News,National,India,Jammu,Kashmir,Srinagar,Snow Fall,Top-Headlines,Social-Media,Video, Caught On Camera: Avalanche In Kashmir's Sonamarg
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

