Viral Video | കാര്‍ നിര്‍ത്തിയ ഉടനെ ചാടിയിറങ്ങി, വീടിന് പുറത്ത് ഗേറ്റിനോട് ചേര്‍ന്നുള്ള തൂണുകളില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിച്ച് 2 യുവതികള്‍; വൈറലായി വീഡിയോ

 


മൊഹാലി: (KVARTHA) വീടിന് പുറത്തുനിന്ന് ചെടിച്ചട്ടികള്‍ മോഷ്ടിക്കുന്ന രണ്ട് യുവതികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നവംബര്‍ 11ന് മൊഹാലിയിലെ സെക്ടര്‍ 78 ലെ ഒരു വീടിന് പുറത്താണ് രസകരമായ സംഭവം നടന്നത്. പരിസരത്തൊന്നും തന്നെ സിസിടിവി ഉണ്ടെന്നറിയാതെയായിരുന്നു യുവതികളുടെ ചെടി മോഷണം.

ഒരു വീടിന് പുറത്ത് കാറില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകള്‍ വീടിന് നേര്‍ക്ക് നടന്നെത്തിയ ശേഷം പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള തൂണുകളില്‍ സ്ഥാപിച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
പൂച്ചെട്ടികള്‍ എടുത്ത് അതിവേഗം തിരിഞ്ഞ് കാറില്‍ നിന്ന് ഇരുവരും പോവുകയും ചെയ്തു. ഈ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മാത്രം ഇത്തരം 10 സംഭവങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം, ഇത്തരത്തില്‍ രാജസ്താനിലെ ദൗസയ്ക്ക് സമീപം ഡെല്‍ഹി - മുംബൈ അതിവേഗ പാതയില്‍ കാര്‍ നിര്‍ത്തി ചെടികള്‍ മോഷ്ടിക്കുന്ന ദമ്പതികളുടെ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. ഗ്രീന്‍ ഫീല്‍ഡ് എക്‌സ്പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

11 ഓളം ചെടികളാണ് മുറിച്ചെടുത്ത് ഇവര്‍ വണ്ടിയില്‍ കയറ്റിയത്. എന്നാല്‍, കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്ന സിസിടിവികളില്‍ ഇവരുടെ ചെടി മോഷണം കൃത്യമായി പതിഞ്ഞു. എക്‌സ്പ്രസ് വേയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ട ചെടികളാണ് മോഷ്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Viral Video | കാര്‍ നിര്‍ത്തിയ ഉടനെ ചാടിയിറങ്ങി, വീടിന് പുറത്ത് ഗേറ്റിനോട് ചേര്‍ന്നുള്ള തൂണുകളില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിച്ച് 2 യുവതികള്‍; വൈറലായി വീഡിയോ



Keywords: News, National, National-News, Video, Punjab News, Mohali News, Social-Media-News, Caught, Camera, Women, Arrived, Car, Steal, Flower Pots, House, Mohali News, CCTV, Social Media, Gate, Caught on camera: 2 women arrive in car, steal flower pots from house in Mohali.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia