Cattle menace complaints | കന്നുകാലി ശല്യം സംബന്ധിച്ച പരാതികള്‍ 100 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് ഹൈകോടതിയോട് ഗുജറാത് സര്‍കാര്‍
Sep 16, 2022, 10:50 IST
ഗാന്ധിനഗര്‍: (www.kvartha.com) കന്നുകാലി ശല്യം സംബന്ധിച്ച പരാതികള്‍ 100 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് ഗുജറാത് ഹൈകോടതിയോട് സര്‍കാര്‍. അടിയന്തരാവശ്യങ്ങള്‍ക്ക് പൊലീസിലേക്ക് വിളിക്കാനുള്ള നമ്പറാണിത്. കാലവര്‍ഷക്കെടുതികള്‍ കാരണം കന്നുകാലികളുടെ ഷെല്‍ടര്‍ നിര്‍മാണം ഒരു വെല്ലുവിളിയാണെന്നും അതിന് കുറച്ച് കാലതാമസം വേണമെന്നും ഗുജറാത് സര്‍കാര്‍ വ്യാഴാഴ്ച ഹൈകോടതിയെ അറിയിച്ചു.
കന്നുകാലി ശല്യം സംബന്ധിച്ച് ഗുജറാത് മന്ത്രിസഭ ചര്‍ച ചെയ്തിരുന്നു. കോര്‍പറേഷന്റെ ചെലവില്‍ താല്‍കാലിക കന്നുകാലി ഷെല്‍ടറുകള്‍ സ്ഥാപിക്കാന്‍ മുനിസിപല്‍ കോര്‍പറേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിന്നീട് സംസ്ഥാന സര്‍കാര്‍ പണം തിരികെ നല്‍കുമെന്നും ഇക്കഴിഞ്ഞ ആഗസ്റ്റ് 24 ന് സംസ്ഥാന സര്‍കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
You Might Also Like:
റണിംഗ് കോണ്ട്രാക്റ്റ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ചെകിംഗ് ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Keywords: Cattle menace complaints can be made by dialling 100, Gujarat tells HC, Gujrath, News, High Court, Police, Criticism, National.
Keywords: Cattle menace complaints can be made by dialling 100, Gujarat tells HC, Gujrath, News, High Court, Police, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.