22 വര്‍ഷത്തെ സഭാസേവനം മതിയാക്കി കൊല്‍ക്കത്തയില്‍ കത്തോലിക്കാ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു; ഞെട്ടലോടെ സഭ
Mar 10, 2021, 20:04 IST
കൊല്‍ക്കത്ത: (www.kvartha.com 10.03.2021) കൊല്‍ക്കത്തയില്‍ കത്തോലിക്കാ പുരോഹിതന്‍ 22 വര്‍ഷത്തെ പൗരോഹിത്യം ഉപേക്ഷിച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ലയോള ഹൈസ്‌കൂള്‍ പ്രിന്‍സിപല്‍ ഫാദര്‍ റോഡ്നി ബോര്‍ണിയോ ആണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, സംസ്ഥാന പാര്‍ടി സെക്രടറി സബ്യാസാച്ചി ദത്ത, പാര്‍ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോര്‍ണിയോയെ ചൊവ്വാഴ്ച ബി ജെ പിയില്‍ ചേര്‍ന്നത്.
അതേസമയം താന്‍ ബി ജെ പിയില്‍ ചേരുന്നത് തന്റെ ജീവിതത്തിലെ ഒരു പുതിയ പാതയാണെന്ന് ബോര്‍ണിയോ പറഞ്ഞു. 22 വര്‍ഷമായി ഞാന്‍ സഭയിലൂടെ ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഞാന്‍ സഭയുടെ കുടക്കീഴില്‍ നിന്നും മാറി, പുറത്തുള്ള ആളുകളെ കൂടി സേവിക്കുമെന്നും, ബോര്‍ണിയോ മാധ്യമങ്ങളോട് വ്യക്തമാക്കി.
1999 മുതല്‍ 2009 വരെ പുരോഹിതനായി പരിശീലനം നേടി, 2009 ലാണ് ബോര്‍ണിയോ പുരോഹിതനായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ലയോള ഹൈസ്‌കൂളിന്റെ പ്രിന്‍സിപലായിരുന്ന അദ്ദേഹം ആര്‍ച് ബിഷപ് തോമസ് ഡിസൂസയുമായുള്ള തടസങ്ങള്‍ വിശദീകരിച്ച് കുറച്ച് ദിവസം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ബി ജെ പിയില്‍ ചേര്‍ന്നത്
അതേസമയം പുരോഹിതന്റെ ഈ തീരുമാനം ഏറെ ദുഃഖകരമാണെന്ന് കൊല്‍ക്കത്ത അതിരൂപതയിലെ കത്തോലിക്കാ സഭാ മേധാവി ആര്‍ച് ബിഷപ് ഡിസൂസ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.