Cashew | കശുവണ്ടി കഴിച്ചാൽ പുരുഷന്മാർക്ക് ഈ 5 ആരോഗ്യ ഗുണങ്ങൾ നേടാം!
Sep 27, 2023, 13:00 IST
ന്യൂഡെൽഹി: (KVARTHA) ആരോഗ്യം നിലനിർത്താൻ ബദാം, ഉണക്കമുന്തിരി, പിസ്ത, കശുവണ്ടി തുടങ്ങിയ കായ്ഫലങ്ങൾ (Dry Fruits) കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. അതേസമയം പുരുഷന്മാർ കശുവണ്ടി കഴിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കശുവണ്ടി കഴിക്കുന്നത് അവരുടെ പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാനും കശുവണ്ടി സഹായിക്കുന്നു. ഇതുകൂടാതെ ഹൃദയാരോഗ്യത്തിനും കശുവണ്ടി ഏറെ ഗുണം ചെയ്യും.
കശുവണ്ടിയിലെ പോഷകങ്ങൾ
കാർബോഹൈഡ്രേറ്റ്സ്
പ്രോട്ടീൻ
കൊഴുപ്പുകൾ
നാര്
കലോറി
പഞ്ചസാര
സോഡിയം
ഇരുമ്പ്
കാൽസ്യം
പുരുഷന്മാർക്ക് കശുവണ്ടിയുടെ ഗുണങ്ങൾ
* പ്രത്യുൽപാദനശേഷി വർധിപ്പിക്കും
കശുവണ്ടി കഴിക്കുന്നത് പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നു. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പുരുഷന്മാരുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദിവസവും കശുവണ്ടി കഴിക്കുന്നത് പ്രത്യുൽപാദനശേഷി വർധിപ്പിക്കുകയും ഒരു കുട്ടി ജനിച്ചതിന്റെ സന്തോഷം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
* ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കും
ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണാണ്. പുരുഷന്മാരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ശരിയായ അളവ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അളവ് കുറവാണെങ്കിൽ, അത് പ്രത്യുൽപാദനക്ഷമതയെ ബാധിച്ചേക്കാം. അളവ് വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് പതിവായി കശുവണ്ടി കഴിക്കാം. കശുവണ്ടിയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് പുരുഷ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കുന്നു.
* ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ഹൃദയ സംബന്ധമായ പല രോഗങ്ങളും പുരുഷന്മാർക്ക് നേരിടേണ്ടി വരുന്നു. മികച്ച ഹൃദയാരോഗ്യം നിലനിർത്താൻ, നിങ്ങൾക്ക് പതിവായി കശുവണ്ടി കഴിക്കാം. രക്തസമ്മർദവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രണവിധേയമാക്കാൻ കശുവണ്ടി സഹായിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കശുവണ്ടി കഴിക്കുക.
* വേദന കുറയ്ക്കും
കശുവണ്ടി കഴിക്കുന്നത് വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു. വേദനയോ വീക്കമോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ കശുവണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കശുവണ്ടിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാണപ്പെടുന്നു, ഇത് വീക്കം കുറയ്ക്കുന്നു.
* ശരീരഭാരം കൂട്ടാൻ സഹായകമാണ്
നിങ്ങളുടെ മെലിഞ്ഞ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, കശുവണ്ടി കഴിക്കാം. കശുവണ്ടിയിൽ കലോറി, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു. ദിവസവും കശുവണ്ടി കഴിക്കുന്നത് തടി കൂട്ടാൻ വളരെയധികം സഹായിക്കും.
എങ്ങനെ കഴിക്കാം?
* എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കശുവണ്ടി കഴിക്കാം.
* പാലിൽ തിളപ്പിച്ച് കഴിക്കാം.
* ഇതുകൂടാതെ കശുവണ്ടി സ്മൂത്തികളിലോ ഷേയ്ക്കുകളിലോ ചേർക്കാം.
നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കശുവണ്ടി കഴിക്കുക.
Keywords: News, National, New Delhi, Men Health, Health, Lifestyle, Diseases, Foods, Cashew, Cashew Nuts: Health Benefits for Men.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.