Delhi HC | കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി
Dec 6, 2023, 20:48 IST
ന്യൂഡെല്‍ഹി: (KVARTHA) കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളില്‍ പ്രതികള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തുന്നതിലൂടെ റദ്ദാക്കാനാവില്ലെന്ന് വിധിച്ച് ഡെല്‍ഹി ഹൈകോടതി. വിലപേശലും ഒത്തുതീര്‍പ്പും നടക്കുന്നതിലൂടെ കുട്ടികള്‍ ഒരു ചരക്കായി മാറുന്ന സംസ്‌കാരമാണുണ്ടാകുന്നതെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡെല്‍ഹിയില്‍ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞുങ്ങളുടെ പിതാവിന്റെ പരാതിയില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, സംഭവം ഒത്തുതീര്‍പ്പിലെത്തിയെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി ഇവരെ മറ്റൊരു ദമ്പതികള്‍ക്ക് വിറ്റിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുക എന്നത് വളരെയേറെ ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം ആശങ്കയുണ്ടാക്കുന്നതും നിയമസങ്കീര്‍ണതയുണ്ടാക്കുന്നതുമാണ് പ്രതികളും കുട്ടികളുടെ രക്ഷിതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് എന്നും കോടതി പറഞ്ഞു.
Keywords: Cases Involving Kidnapping Of Minors Can't Be Quashed By Settlement, Involves Practice Of Children Being Treated As Commodity: Delhi High Court, New Delhi, News, Kidnapping, Minors, Children, Delhi High Court, Justice, Accused, Parents, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.