Police Case | '14 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ മുറിച്ചുകളഞ്ഞു'
Aug 18, 2022, 15:48 IST
ബറെയ്ലി: (www.kvartha.com) പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ മുറിച്ചുകളഞ്ഞതായി പരാതി. യുപിയിലെ ലഖിംപുര്‍ഖേരി ജില്ലയില്‍ മഹേവ്ഗഞ്ച് മേഖലയിലാണു സംഭവം.
സംഭവത്തെ കുറിച്ച് ലഖിംപുര്‍ പൊലീസ് സ്റ്റേഷനിലെ എസ് എച് ഒ ചന്ദ്രശേഖര്‍ സിങ് പറയുന്നത്:
36 കാരിയായ പെണ്‍കുട്ടിയുടെ അമ്മ രണ്ടു വര്‍ഷമായി മദ്യപാനിയായ ഭര്‍ത്താവില്‍ നിന്നകന്ന് മുപ്പത്തിരണ്ടുകാരനായ കാമുകനൊപ്പം താമസിച്ചുവരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ പാടത്തു പണിയെടുക്കുകയായിരുന്നു യുവതി. പെട്ടെന്ന് വീട്ടില്‍ വന്നപ്പോള്‍ കണ്ടത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകനെയാണ്.
കയ്യോടെ പിടികൂടുകയും മകളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ യുവതിയേയും കാമുകന്‍ ആക്രമിച്ചു. ഇതോടെ അടുക്കളയില്‍നിന്നു കത്തിയെടുത്തുകൊണ്ടുവന്ന് യുവാവിനെ പാഠംപഠിപ്പിക്കാനായി ലൈംഗികാവയവം മുറിച്ചുക്കളയുകയായിരുന്നുവെന്ന് ചോദ്യം ചെയ്തപ്പോള്‍ യുവതി പറഞ്ഞു.
ചെയ്ത തെറ്റില്‍ യാതൊരു ഖേദവും തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. ആരോപണവിധേയനായ മുപ്പത്തിരണ്ടുകാരനെതിരെ കേസ് എടുത്തിട്ടുണ്ട്. പോക്‌സോ, ഐപിസി 376 (പീഡനം) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇയാളുടെ സ്ഥിതി ഗുരുതരമായതിനാല്‍ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.
Keywords: Case registered against youth who attempted to molest 14-year-old girl, News, Police Station, Police, Complaint, Attack, Hospital, Molestation attempt, Treatment, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.