വേറിട്ടൊരു തന്ത്രം; ടോള്‍ പിരിവില്‍ നിന്നും രക്ഷനേടാന്‍ വിരുതന്‍ ചെയ്ത നമ്പര് ഇങ്ങനെ, ഒടുവില്‍ പിടിയില്‍

 



ഹൈദരാബാദ്: (www.kvartha.com 23.10.2019) പ്രസ്, എംഎല്‍എ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകള്‍ വാഹനത്തില്‍ പതിപ്പിച്ച് ടോള്‍ അടക്കാതെ മുങ്ങാന്‍ ആളുകള്‍ പല അടവുകളും പുറത്തെടുക്കാറുണ്ട്. എന്നാല്‍ പൊതുനിരത്തിലെ ടോള്‍ പിരിവില്‍ നിന്നും രക്ഷതേടാന്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു വിരുതന്‍ ചെയ്തത് അല്‍പം വേറിട്ടൊരു തന്ത്രം.

വേറിട്ടൊരു തന്ത്രം; ടോള്‍ പിരിവില്‍ നിന്നും രക്ഷനേടാന്‍ വിരുതന്‍ ചെയ്ത നമ്പര് ഇങ്ങനെ, ഒടുവില്‍ പിടിയില്‍

'ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍' എന്നാണ് ഇയാള്‍ കാറില്‍ പതിപ്പിച്ചിരുന്നത്.

പെര്‍മനന്റ് അയണ്‍ പ്ലേറ്റില്‍ എപി സിഎം ജഗന്‍ (ap cm jagan) എന്നെഴുതിയ നിലയില്‍ ജീഡിമെട്ലയില്‍ നിന്നുള്ള ട്രാഫിക് പോലീസ് സംഘമാണ് തട്ടിപ്പ് നടത്തിയ കാര്‍ കണ്ടെത്തിയത്. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. വാഹനം പോലീസ് പിടിച്ചെടുത്തു. ഒക്ടോബര്‍ 19നായിരുന്നു സംഭവം.

ടോള്‍ പ്ലാസകളില്‍ നിന്നുള്ള പിരിവില്‍ നിന്നും പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തില്‍ കൃത്രിമത്വം കാണിച്ചതെന്ന് വാഹനത്തിന്റെ ഉടമസ്ഥനായ ഹരി രാകേഷ് പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Hyderabad, MLA, Judge, Toll Collection, Minister, Police, Case Registered, Case Registered Against a Person by Jeedimelta Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia