ഹേമാമാലിനിക്കെതിരെ രണ്ടാം തവണയും തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു
Apr 15, 2014, 11:31 IST
ADVERTISEMENT
ഉത്തർപ്രദേശ്: (www.kvartha.com 15.04.2014) തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് നടി ഹേമാമാലിനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തു. സ്കൂൾ സമയത്ത് ക്ലാസിൽ കയറി അധ്യാ പകരോട് വോട്ട് അഭ്യർത്ഥിച്ചതിനാണ് കേസ്. എന്നാൽ താൻ പ്രചാരണത്തിന് അനുമതി വാങ്ങിയിരുന്നതായി ഹേമാമാലിനി പറഞ്ഞു.
എന്നാൽ കമ്മിഷനു മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ ഹേമാമാലിനി സ്ഥലം പറഞ്ഞിരുന്നില്ലെന്ന് എ.ഡി.എം ചൂണ്ടിക്കാട്ടി. നേരത്തെയും ഹേമാമാലിനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തിരുന്നു. പ്രചാരണത്തിന് കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുകയും അതിനുള്ള ചിലവ് ഇലക്ഷൻ കമ്മിഷനുമുന്നിൽ കുറച്ചുകാണിച്ചതിനുമായിരുന്നു അന്ന് കേസ്.
Keywords: National, Loksabha Election, Madurai, BJP Candidate, Bollywood Actress, Hemamalini, Election Commission, File Case, Case registered against Hema Malini for election code violation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.