SWISS-TOWER 24/07/2023

Case History | 'കുട്ടിക്കാലത്തെ കുളിക്കുന്ന ഫോട്ടോ' ഗൂഗിൾ സ്റ്റോറേജിൽ അപ്‌ലോഡ് ചെയ്‌ത എൻജിനീയർക്ക് കിട്ടിയത് എട്ടിന്റെ പണി! കേസ് ഹൈകോടതി വരെയെത്തി; സംഭവം ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) കുളിക്കുമ്പോൾ ചെറിയ കുട്ടികളുടെ ചിത്രമെടുക്കുന്നത് സാധാരണമാണ്. കുട്ടികാലത്തെ ഓർമയ്ക്കായി പലരും ഇത് സൂക്ഷിച്ച് വെക്കുന്നു. സാങ്കേതികവിദ്യയുടെ വികസനത്തോടെ ഇപ്പോൾ പലരും ഇത്തരം ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ ഗൂഗിളിന്റെ അടക്കമുള്ള ക്ലൗഡ് സേവനങ്ങളിൽ സേവ് ചെയ്യാറുണ്ട്. എന്നാൽ കുട്ടിക്കാലത്തെ കുളിക്കുന്ന ചിത്രം ഗൂഗിളിൽ അപ്‌ലോഡ് ചെയ്ത ഐടി എൻജിനീയർക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. അഹമ്മദാബാദിൽ നിന്നുള്ള നീൽ ശുക്ലയ്ക്ക് (26) ആണ് നടപടി നേരിടേണ്ടി വന്നത്.
 
Case History | 'കുട്ടിക്കാലത്തെ കുളിക്കുന്ന ഫോട്ടോ' ഗൂഗിൾ സ്റ്റോറേജിൽ അപ്‌ലോഡ് ചെയ്‌ത എൻജിനീയർക്ക് കിട്ടിയത് എട്ടിന്റെ പണി! കേസ് ഹൈകോടതി വരെയെത്തി; സംഭവം ഇങ്ങനെ

തൻ്റെ ബാല്യകാല ചിത്രങ്ങളുടെ പേരിൽ ഗൂഗിൾ പോലുള്ള ബഹുരാഷ്ട്ര കമ്പനിക്കെതിരെ ഗുജറാത്ത് ഹൈകോടതിയെ വരെ ഇദ്ദേഹം ഇപ്പോൾ സമീപിച്ചിരിക്കുകയാണ്. 'കുട്ടിക്കാലത്ത് എൻ്റെ മുത്തശ്ശി എന്നെ കുളിപ്പിക്കാറുണ്ടായിരുന്നു, ആ കുട്ടിക്കാലത്തെ ചിത്രം കാരണം ഗൂഗിൾ എൻ്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഗൂഗിളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എൻ്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടു', നീൽ ശുക്ല പറയുന്നു. ഡിജിറ്റലായി സേവ് ചെയ്യാൻ മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തപ്പോഴാണ് ഗൂഗിൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് യുവാവിന്റെ പരാതി. ഇത് മാത്രമല്ല, ഇമെയിൽ ഡാറ്റകൾ, ഗൂഗിൾ പേ തുടങ്ങിയവയും നീക്കുമെന്ന് സന്ദേശം ലഭിച്ചിട്ടുണ്ട്.

തൻ്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നീൽ ശുക്ല കത്തയച്ചിരുന്നു. ഇതിനുശേഷം ഗുജറാത്ത് സർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിനും ഗുജറാത്ത് പൊലീസിൻ്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിനും രേഖാമൂലം പരാതി നൽകിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനെ തുടർന്നാണ് നീൽ ശുക്ല ഗുജറാത്ത് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയാൽ കമ്പനി നടപടി എടുക്കാറുണ്ടെന്ന് ഗൂഗിളിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം, കേസിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നീൽ ശുക്ലയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിൽ നിന്ന് ഗൂഗിളിനെ ഗുജറാത്ത് ഹൈകോടതി വിലക്കിയിട്ടുണ്ട്. ഈ കേസിൻ്റെ അടുത്ത വാദം ഇനി ഏപ്രിൽ 30 ന് നടക്കും.

Keywords: Case, Gujarat HC, Google, National, New Delhi, Child, Childhood Pictures, Technology, Google, Cloud, IT Engineer, Ahmedabad, E mail, Gujarat, High Court, Case, Case in Gujarat HC against Google from deleting account.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia