ആശ്രിത നിയമനം: ഭര്‍ത്താവിനെ 9 വര്‍ഷം പൂട്ടിയിട്ട ഭാര്യയ്ക്കും മകനുമെതിരെ കേസ്

 


ഭോജ്പൂര്‍: ആശ്രിത നിയമനത്തിനും വിധവാ പെന്‍ഷനും വേണ്ടി  ഭാര്യ ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത് ഒമ്പതു വര്‍ഷം. ഭര്‍ത്താവ് മരിച്ചെന്ന വ്യാജരേഖകള്‍ ചമച്ച് ഭാര്യ വിധവാ പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിലെ പ്യൂണ്‍ ആയിരുന്ന ജഗത് സിംഗിനാണ് ഭാര്യയുടേയും മകന്റേയും പീഡനത്തെ തുടര്‍ന്ന് ഒമ്പതുവര്‍ഷം വീട്ടിനുള്ളില്‍ അടച്ചിട്ട മുറിയില്‍ നരകയാതന അുഭവിക്കേണ്ടി വന്നത്.

ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുമെന്നതിനാല്‍ 18 വയസായ ഇവരുടെ മകന്‍ സുനില്‍ കുമാറും മാതാവിനൊപ്പം നിന്ന് പിതാവിനെ ദ്രോഹിക്കുകയായിരുന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡിലെ ധുംകാ ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പിലെ പ്യൂണായ ജഗത് നാരായണ്‍ സിംഗിനെ 2004 മുതല്‍ പെട്ടെന്ന് കാണാതാകുകയായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യ ധന്‍കേശ്രി ദേവി  ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച്  പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഭര്‍ത്താവ് മരിച്ചെന്ന് കാണിച്ച് ധന്‍കേശ്രി ദേവി വ്യാജ മരണ സര്‍ട്ടിഫിക്കറ്റ്
ആശ്രിത നിയമനം: ഭര്‍ത്താവിനെ 9 വര്‍ഷം പൂട്ടിയിട്ട ഭാര്യയ്ക്കും മകനുമെതിരെ കേസ്
ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ധന്‍കേശ്രിയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് സംഭവം പുറത്തറിയുന്നത്. അമ്മയും മകനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാനെത്തിയ അയല്‍വാസി  ആശാ ദേവി തര്‍ക്കത്തിനിടയില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നതു കണ്ട് സംശയം തോന്നുകയും  പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി വീടു പരിശോധിച്ചപ്പോഴാണ് മുറിക്കകത്ത് അവശനിലയല്‍ ജഗത് നാരായണന്‍ സിംഗിനെ കണ്ടെത്തിയത്.

മകന്‍ സുനില്‍കുമാര്‍ സംഭവത്തിനുശേഷം  ഒളിവിലാണ്. ഭോജ്പൂര്‍ എസ്.പി സത്യവീര്‍ സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read:
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്

Keywords:  Husband, Missing, Son, Wife, Police, Complaint, Complaint, Police, Case, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia