Case Filed | 'സിനിമ പ്രമോഷന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു'; രാംഗോപാല്‍ വര്‍മയ്ക്കെതിരെ കേസ്

 
Case Against Ram Gopal Varma for Morphing Photos in Film Promotion

Photo Credit: Facebook / RGV

ADVERTISEMENT

● ഐടി ആക്ട് പ്രകാരമാണ് കേസ്
● ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പുതിയ സിനിമ 'വ്യൂഹ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി
● തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ രാം ഗോപാല്‍ വര്‍മ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്
● പ്രചരിപ്പിച്ചത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ് മണി എന്നിവരുടെ ചിത്രങ്ങള്‍

ഹൈദരാബാദ്: (KVARTHA) സിനിമാ പ്രമോഷന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്കെതിരെ കേസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനുമെതിരെ നടത്തിയ മോശം പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

Aster_MIMS


മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ് മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം 'വ്യൂഹ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്. 


തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ രാം ഗോപാല്‍ വര്‍മ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്താറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. 2019-ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെതിരെയുള്ള (എന്‍ടിആര്‍) വിമര്‍ശനാത്മക ചിത്രമായിരുന്നു.

#RamGopalVarma #FilmPromotion #AndhraPradesh #ChandrababuNaidu #LegalCase #ITAct

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom  Premier
Newsroom Premier

1953 Articles

Tags

Share this story

wellfitindia