യോഗാദിനാചരണത്തിനിടെ ദേശീയപതാക ടവലായി ഉപയോഗിച്ചു; മോഡിക്കെതിരെ കേസ്

 


മുസാഫര്‍പുര്‍: (www.kvartha.com 30.06.2016) അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെ ദേശീയപതാക മുഖവും കൈയും തുടയ്ക്കാനുള്ള ടവല്‍ മാത്രമായി ഉപയോഗിച്ച ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കേസ്.

ബീഹാറിലെ പൊഖരിയ സ്വദേശി പ്രകാശ് കുമാറാണ് മോഡിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ജൂണ്‍ 21ലെ അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയപതാക മുഖവും കൈയും തുടയ്ക്കാനുള്ള ടവല്‍ മാത്രമായി ഉപയോഗിച്ചതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഈ പ്രവര്‍ത്തിയിലൂടെ ദേശീയ പതാകയേയും രാജ്യത്തെ മുഴുവന്‍ ജനങ്ങളേയുമാണ് അപമാനിച്ചതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി അദ്ദേഹം യോഗദിനാചരണത്തില്‍ പങ്കെടുക്കുന്ന
മോഡിയുടെ നിരവധി ചിത്രങ്ങള്‍ കോടതി മുന്‍പാകെ ഹാജരാക്കി. കേസ് വിശദമായ വാദത്തിനായി ജൂലൈ 16ലേക്ക് മാറ്റിയിട്ടുണ്ട്.
യോഗാദിനാചരണത്തിനിടെ ദേശീയപതാക ടവലായി ഉപയോഗിച്ചു; മോഡിക്കെതിരെ കേസ്

Keywords: Court, Prime Minister, Narendra Modi, India, Bihar, National, National Flag, Flag,  Insult of National Flag.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia